Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തല്ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. മുസ്ലീം ലീഗിന്റെ എതിര്പ്പ് രൂക്ഷമായതോടെയാണ് തീരുമാനം.
പിഎം ശ്രീയുമായി ബന്ധപ്പെട്ട ഉപസമിതി ഉടന് ചേരില്ല. വിഷയത്തില് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചു. യൂത്ത് ലീഗടക്കം വലിയ വിമര്ശനം പിഎം ശ്രീ നടപ്പാക്കുന്നതില് ഉന്നയിച്ചിരുന്നു.
നേരത്തെ, പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം കത്ത് അയച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്കായിരുന്നു കത്തയച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണപത്രം ഒപ്പിട്ടതാണെന്നും കത്തില് വ്യക്തമാക്കിയിരുന്നു.
ഉപസമിതിയുടെ നടപടികള് വേഗത്തിലാക്കണമെന്നും വിദ്യാര്ഥികളുടെ താല്പര്യം സംരക്ഷിക്കണമെന്നും കത്തില് പറയുന്നു. ഈ സര്ക്കാര് വന്ന ശേഷം അയക്കുന്ന രണ്ടാമത്തെ കത്താണിത്. എന്നാല് നിലവില് മുന്നോട്ട് പോകേണ്ടെന്ന നിലപാടിലാണ് സര്ക്കാര് എന്നാണ് വിവരം.
National
ന്യൂഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് വ്യാപകമായി ഒപ്പ് ശേഖരണം തുടങ്ങി. ഈ ഒപ്പുകൾ സഹിതം രാഷ്ട്രപതിക്ക് പരാതി നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
അതേസമയം ഡൽഹിയിൽ പ്രതിഷേധം ശക്തമാകുമെന്ന സൂചനയെ തുടർന്ന് സുരക്ഷശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡൽഹി പൊലിസിനെയും അർധസൈനിക വിഭാഗങ്ങളെയും ഉൾപ്പെടുത്തി പ്രത്യേക കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. ജന്തർമന്തർ ഉൾപ്പെടെയുള്ള നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാകുമെന്ന വിലയിരുത്തലിലാണ് ഈ നീക്കം.
തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ സംയുക്ത വാർത്താക്കുറിപ്പ് പ്രതിപക്ഷം പൂർണമായും തള്ളിക്കളഞ്ഞു. തങ്ങൾ ഉന്നയിച്ച പരാതികളും പുറത്തുവന്ന വിവരങ്ങളും ശരിവയ്ക്കുന്നതാണ് കമ്മീഷന്റെ വിശദീകരണമെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ ദേശീയതലത്തിൽ പ്രതിപക്ഷ ഏകോപനം ശക്തമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് സിപിഎം.
ഇതിന്റെ ഭാഗമായി സിപിഎം നേതാവ് എം.എ.ബേബി ഇന്ന് അരവിന്ദ് കേജ്രിവാളുമായി കൂടിക്കാഴ്ച നടത്തും. എൻഡിഎ ഇതര കക്ഷികളെ അണിനിരത്തി ശക്തമായ സംയുക്ത പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള ചർച്ചകളുടെ തുടർച്ചയായാണ് ഈ കൂടിക്കാഴ്ച. ഇതിനകം തന്നെ മമതാ ബാനർജി, രാഹുൽ ഗാന്ധി എന്നിവരുമായി എം.എ. ബേബി ഫോണിൽ ചർച്ചകൾ നടത്തിക്കഴിഞ്ഞു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ സംഘടനകൾ ഒന്നടങ്കം തെരുവിലിറങ്ങി.
യൂത്ത് കോൺഗ്രസ്, ഇടതുപക്ഷ സംഘടനകളായ ഐസ, എസ്എഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ശക്തമായ പ്രതിഷേധപ്രകടനങ്ങൾ നടന്നു. സമരം ചെയ്ത നേതാക്കളെയും പ്രവർത്തകരെയും പൊലിസ് കസ്റ്റഡിയിലെടുത്തു. വരുംദിവസങ്ങളിലും രാജി ആവശ്യമുയർത്തി പ്രക്ഷോഭം ശക്തമാക്കുമെന്ന വ്യക്തമായ സൂചന നൽകുന്നതായിരുന്നു വിദ്യാർഥി-യുവജന സംഘടനകളുടെ പ്രതിഷേധം.
പൊലിസ് ബാരിക്കേഡ്
ഗ്യാനേഷ് കുമാറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് സിപിഐ (എംഎൽ) നേതാവ് ദീപങ്കർ ഭട്ടാചാര്യ, ഐസ ദേശീയ അധ്യക്ഷ നേഹ ബോറ, മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, സാമൂഹ്യപ്രവർത്തകരായ അഞ്ജലി ഭരദ്വാജ്, യോഗേന്ദ്ര യാദവ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. എന്നാൽ സമരത്തിന് അനുമതി നിഷേധിച്ച പൊലിസ്, സ്ഥലം ബാരിക്കേഡുകൾ വച്ച് കെട്ടിയടച്ചു.
തടസങ്ങൾ മറികടന്ന് ജന്തർ മന്തറിലേക്കെത്തിയ പ്രതിഷേധക്കാരെ അകത്തുകടക്കാൻ അനുവദിക്കാതെ പൊലിസ് തടഞ്ഞു. തുടർന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേഹ ബോറ, അഞ്ജലി ഭരദ്വാജ് തുടങ്ങിയ വനിതാനേതാക്കളെ വലിച്ചിഴച്ചാണ് ബസിലേക്കു മാറ്റിയത്. വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ചില മാധ്യമപ്രവർത്തകരെയും പൊലിസ് കസ്റ്റഡിയിലെടുത്തു. സ്ഥലം പൂർണമായി ഒഴിപ്പിച്ചശേഷം കസ്റ്റഡിയിലെടുത്തവരെ കഞ്ചാവല, സമയ്പുർ ബാദ്ലി, ഭവാന, നരേല തുടങ്ങിയ നഗരപ്രാന്തങ്ങളിലെ പൊലിസ് സ്റ്റേഷനുകളിലേക്ക് മാറ്റുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു.
മുഖംമൂടിയണിഞ്ഞ് യൂത്ത് കോൺഗ്രസ് പ്രതിഷേധം
ഗ്യാനേഷ് കുമാറിന്റെ മുഖംമൂടിയും ധരിച്ച് വേറിട്ട പ്രതിഷേധവുമായാണ് യൂത്ത് കോൺഗ്രസ് തെരുവിലിറങ്ങിയത്. പ്രതീകാത്മകമായി ഗ്യാനേഷ് കുമാറിന്റെ മുഖംമൂടിയണിഞ്ഞ വ്യക്തിയുടെ കൈകളിൽ വിലങ്ങണിയിച്ചായിരുന്നു സമരം.
യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ആസ്ഥാനത്തുനിന്ന് ജന്തർ മന്ദറിലേക്ക് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ച് ആരംഭിച്ച് നൂറ് മീറ്റർ പിന്നിട്ടപ്പോഴേക്കും പൊലിസ് ബാരിക്കേഡ് വച്ച് തടയുകയും നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എസ്എഫ്ഐയുടെ മിന്നൽ പ്രതിഷേധം
രാജ്യസഭാ എംപിമാരായ എ.എ. റഹീം, വി. ശിവദാസൻ എന്നിവരെ മുൻനിർത്തി എസ്എഫ്ഐ നടത്തിയ മിന്നൽ പ്രതിഷേധവും അറസ്റ്റിൽ കലാശിച്ചു. പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനിൽനിന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ ആസ്ഥാനത്തേക്കു നീങ്ങിയ മാർച്ച് കമ്മിഷനു മുന്നിലെ പ്രധാന റോഡിൽ പൊലിസ് തടഞ്ഞു.
തുടർന്ന് എംപിമാരുൾപ്പെടെ അമ്പതോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മോത്തിനഗർ, ദ്വാരക, ഡൽഹി കന്റോൺമെന്റ് എന്നീ പൊലിസ് സ്റ്റേഷനുകളിലേക്ക് മാറ്റിയ ഇവരെ രാത്രിയോടെ വിട്ടയച്ചു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മി ഷണർ ഗ്യാനേഷ് കുമാറിനെതിരായ മാധ്യമ വാർത്തകൾ പറത്തുവന്നതിനു പിന്നാലെ രൂക്ഷവിമർശനം ഉന്നയിച്ചും രാജി ആവശ്യപ്പെട്ടും പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രംഗത്ത്.
എസ്ഐആർ നടപടികളിലൂടെ കോടിക്കണക്കിനു വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുകയും ഏകപക്ഷീയ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്ത ഗ്യാനേഷ് കുമാർ പദവിയിൽ തുടരാൻ അർഹനല്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
എന്നാൽ, ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴെല്ലാം അത് തമാശയായി തള്ളിക്കളയുകയാണു ചെയ്തതെന്നും, ഇപ്പോൾ പ്രശ്നങ്ങൾ കമ്മിഷന്റെ ഉള്ളിൽനിന്നുതന്നെ പുറത്തുവന്നിരിക്കുകയാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
31 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആദ്യ മൂന്ന് ഘട്ട എസ്ഐആർ പ്രക്രിയകൾക്കിടയിൽ 13.8 കോടി പേരുകൾ വോട്ടർ പട്ടികയുടെ കരടിൽനിന്ന് ഒഴിവാക്കപ്പെട്ടു. ഇത് ജനാധിപത്യത്തിന്മേലുള്ള കടുത്ത ആക്രമണമാണ്. ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യുന്നതിനായി 73 പ്രതിപക്ഷ രാജ്യസഭാ എംപിമാർ സമർപ്പിച്ച പ്രമേയ നോട്ടീസിൽ രാജ്യസഭാ അധ്യക്ഷൻ ഉടനടി തീരുമാനമെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് തുടരാൻ ഗ്യാനേഷ് കുമാറിന് അർഹതയില്ലെന്നും കമ്മിഷനിൽ അടിയന്തരമായി പരിഷ്കാരങ്ങൾ വരുത്തണമെന്നും സിപിഎം പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു. കമ്മിഷന്റെ തീരുമാനങ്ങളെക്കുറിച്ചും അവ നടപ്പിലാക്കിയ രീതിയെക്കുറിച്ചും സുപ്രീംകോടതി സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ ആവശ്യപ്പെട്ടു.
ഗ്യാനേഷിനെ അറസ്റ്റ് ചെയ്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്ന് ആംആദ്മി നേതാവ് അരവിന്ദ് കേജരിവാൾ ആവശ്യപ്പെട്ടു. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, സിപിഎം എംപി ജോൺ ബ്രിട്ടാസ്, ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്, മെഹബൂബ മുഫ്തി തുടങ്ങി വിവിധ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർന്നതായും സുപ്രീംകോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി.
National
ന്യൂഡൽഹി: വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ 2026 സംബന്ധിച്ചു ബന്ധപ്പെട്ട എല്ലാ കക്ഷികളുമായും വിപുലമായ കൂടിയാലോചന നടത്തണമെന്നു പ്രതിപക്ഷ കക്ഷികൾ.
ബില്ലിൽ സമഗ്രമായ പരിശോധന ആവശ്യപ്പെട്ട് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അധ്യക്ഷൻ സഞ്ജയ് ജയ്സ്വാളിന് ഡിഎംകെ അംഗം പി. വിൽസൺ കത്തയച്ചു. ജെപിസിയുടെ നടപടികൾ പൂർണ സുതാര്യതയോടെയും വിപുലമായും നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിൽ പരിശോധിക്കുന്ന ജെപിസിയുടെ ഇന്നലെ നടന്ന ആദ്യയോഗത്തിൽ ഇതിന്റെ വിശദാംശങ്ങൾ അംഗങ്ങൾക്കു വിശദീകരിച്ചു നൽകി. സമിതിയുടെ രണ്ടാമത്തെ യോഗം ഈ മാസം 29ന് ചേരും. കേരളത്തിൽനിന്ന് ആന്റോ ആന്റണി, ഇ.ടി. മുഹമ്മദ് ബഷീർ, സദാനന്ദൻ മാസ്റ്റർ തുടങ്ങിയ എംപിമാർ പങ്കെടുത്തു.
ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ച എഫ്സിആർഎ ബിൽ ന്യൂനപക്ഷങ്ങളെയും എൻജിഒകളെയും ലക്ഷ്യമിട്ടുള്ളതാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പാർലമെന്റിൽ അവതരിപ്പിച്ച വേളയിൽത്തന്നെ പ്രതിപക്ഷ കക്ഷികളും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ബില്ലിനെതിരേ ശക്തമായി രംഗത്തെത്തിയിരുന്നു.
എന്നാൽ വിദേശ സംഭാവനകൾ നിയന്ത്രിക്കുക മാത്രമാണു ലക്ഷ്യമെന്നും ഏതെങ്കിലും മതവിഭാഗത്തെ ലക്ഷ്യമിട്ടല്ല ബില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. കൂടുതൽ പരിശോധനകൾക്കായി മൺസൂൺ സമ്മേളനത്തിലാണ് ബിൽ ജെപിസിക്കു വിടാൻ സർക്കാർ തീരുമാനിച്ചത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയില് വിട്ടു വീഴ്ച വേണ്ടെന്ന കടുത്ത നിലപാടില് സിപിഐ. നിയമസഭയില് പ്രത്യേക ബ്ലോക്കായിരിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളിലാണ് സിപിഐ കടന്നിരിക്കുന്നത്.
ഇക്കാര്യത്തിലുള്ള നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഐ നേതാവ് കെ. രാജനും പരോക്ഷമായി സൂചിപ്പിച്ചിരിക്കുകയാണ്. തങ്ങള്ക്ക് അര്ഹതപ്പെട്ട സ്ഥാനമാണ് ചോദിച്ചതെന്നും പ്രത്യേക ബ്ലോക്കായി ഇരിക്കുമോയെന്ന മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് നോക്കാമെന്ന മറുപടിയാണ് കെ. രാജന് നല്കിയത്. ബിനോയ് വിശ്വും പ്രത്യേക ബ്ലോക്കായിരിക്കുന്നതിനെ തള്ളിപ്പറഞ്ഞിട്ടില്ല.
സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവില് ഈ വിഷയം ഇന്ന് ചര്ച്ചയാകും. ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് നേതാക്കള്ക്കുള്ളത്. സിപിഎം ദേശീയ നേതൃത്വത്തെ വിഷയത്തില് ഇടപെടുത്താനാണ് സിപിഐ ശ്രമിക്കുന്നത്. അതേ സമയം സിപിഐ ആവശ്യപ്പെട്ട പ്രതിപക്ഷ ഉപനേതാവ് സ്ഥാനം നല്കാന് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് കടുത്ത എതിര്പ്പ്.
സിപിഎമ്മിന് എതിര്പ്പില്ലെന്നും പിണറായിയുടെ എതിര്പ്പ് വകവച്ചു കൊടുക്കാനാകില്ലെന്നുമുള്ള നിലപാടാണ് സിപിഐ നേതാക്കള്ക്കുള്ളത്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവും സിപിഎമ്മിനായിരിക്കുമെന്ന് പിണറായി വ്യക്തമാക്കിയതാണ് സിപിഐയെ കൂടുതല് ചൊടിപ്പിച്ചത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലി സിപിഎം - സിപിഐ ബന്ധം ഉലയുന്നു. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെക്കുറിച്ച് അവസാന വാക്ക് പറയാൻ പിണറായി വിജയൻ ആരാണെന്ന് സിപിഐ നേതാവ് സി. ദിവാകരൻ ചോദിച്ചു.
ഉപനേതൃസ്ഥാനത്തെച്ചൊല്ലി തർക്കം രൂക്ഷമാകുന്നതിനിടെയാണ് ദിവാകരന്റെ രൂക്ഷ പ്രതികരണം. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന സമീപനമാണ്. അത്തരമൊരു സമീപനം ഉണ്ടാകാൻ പാടില്ല. മുന്നണിയെ മുന്നോട്ടുകൊണ്ടുപോകേണ്ടതും വിട്ടുവീഴ്ച ചെയ്യേണ്ടതും സിപിഎമ്മാണ്.
ഉപനേതൃസ്ഥാനം സിപിഎമ്മിന് അവകാശപ്പെട്ടതല്ല. ഉപനേതാവിനെ വേണ്ടെന്നാണെങ്കിൽ പിന്നെ എന്തിനാണ് സിപിഎം ഇത്രയും ബഹളം വയ്ക്കുന്നത്. തരില്ല എന്ന് പറയാൻ പിണറായി വിജയന് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ ചർച്ച നടത്തുകയാണ് വേണ്ടത്. ചർച്ചയില്ലാതെ ഇത്തരത്തിൽ നിലപാട് പ്രഖ്യാപിക്കുന്നത് ശരിയല്ല.
ഉപനേതൃസ്ഥാനം നൽകാൻ സാധ്യമല്ലെന്ന് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ദിവാകരൻ വ്യക്തമാക്കി. ഇതിനിടെ ഉപനേതൃസ്ഥാനം സിപിഎമ്മിന് തന്നെയാണെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലിയുള്ള വിവാദം എൽഡിഎഫിൽ പുതിയ തർക്കത്തിന് വഴിയൊരുക്കുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി രൂക്ഷ വിമർശനം ഉന്നയിച്ചു.
ഇതിനു പിന്നാലെ സിപിഐക്കെതിരെ തുറന്നടിച്ച് മുൻ മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി. പിണറായി വിജയൻ സ്വീകരിച്ച നിലപാട് മുന്നണി മര്യാദയുടെ ലംഘനമാണെന്നാണ് സത്യൻ മൊകേരിയുടെ വിമർശനം. മുന്നണി രാഷ്ട്രീയത്തിൽ പാലിക്കേണ്ട ധാർമ്മികത ഉയർത്തിപ്പിടിച്ചില്ലെന്നും താൻ തീരുമാനിക്കും എല്ലാം താനാണ് എന്ന ഭാവം മുന്നണിക്ക് നല്ലതല്ലെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
പിണറായിയുടെ പ്രസ്താവന ഒരു കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ലെന്നും വിമർശനമുണ്ട്. സിപിഐയുടെ വിമർശനത്തിന് പിന്നാലെയാണ് വി.ശിവൻകുട്ടി തിരിച്ചടിച്ചത്. മുന്നണിയെ ശക്തിപ്പെടുത്താൻ താൽപര്യപ്പെടാത്ത പാർട്ടിയാണ് സിപിഐയെന്നും രാഷ്ട്രീയ മര്യാദ ലംഘിച്ചത് സിപിഐ തന്നെയാണെന്നും ശിവൻകുട്ടി ആരോപിച്ചു. സത്യൻ മൊകേരിയുടെ ലേഖനം പ്രസിദ്ധീകരിച്ചത് നിർഭാഗ്യകരമാണെന്നും ശിവൻകുട്ടി പറഞ്ഞു.
മുന്നണിയിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ പത്രങ്ങളിലൂടെ ഉന്നയിക്കുന്നത് ശരിയായ രീതിയല്ലെന്നും അദ്ദേഹം വിമർശിച്ചു. പിഎംശ്രീ വിഷയത്തിലും സമാനമായ രീതിയുണ്ടായെന്ന് ശിവൻകുട്ടി ചൂണ്ടിക്കാട്ടി. പിണറായി വിജയൻ സ്വീകരിച്ച നടപടി ജനാധിപത്യപരമാണെന്നാണ് ശിവൻകുട്ടിയുടെ നിലപാട്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഇതുവരെ സിപിഎമ്മാണ് കൈകാര്യം ചെയ്തിട്ടുള്ളത്.
നിലവിലെ സാഹചര്യത്തിൽ അത് മാറ്റേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസം പരസ്യ വിമർശനങ്ങളിലേക്ക് നീങ്ങിയതോടെ സിപിഎം-സിപിഐ ബന്ധത്തിലെ ഭിന്നത വീണ്ടും ചർച്ചയാകുകയാണ്.
National
ചണ്ഡീഗഡ്: ബലാത്സംഗക്കേസ് ഒതുക്കിത്തീർക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ ഭാര്യ പണം ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ വിവാദം ശക്തമാകുന്നു. ഭാര്യയ്ക്കെതിരായ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും ശിരോമണി അകാലിദളും കോൺഗ്രസും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
ബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രിയുടെ ഭാര്യ ഗുർപ്രീത് കൗർ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നാണ് വിരമിച്ച ജഡ്ജി രഞ്ജിത് സിംഗ് പരസ്യമായി പ്രസ്താവിച്ചത്. കോൺഗ്രസ് എംഎൽഎയുടെ ഭാര്യാ സഹോദരനാണ് രഞ്ജിത് സിംഗ്. ഈ വിവാദത്തിന് പിന്നാലെ ഗുർപ്രീത് ജഡ്ജിക്ക് എതിരെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പഞ്ചാബ് സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും നേരത്തെ നോട്ടീസ് അയച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ വിഷയം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപിന്നാലെയാണ് പ്രതിപക്ഷ പാർട്ടികൾ ഭഗവന്ത് മാനിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണമായും തള്ളിക്കൊണ്ട് ഗുർപ്രീത് കൗർ രംഗത്തെത്തി. ആരോപണങ്ങളും അടിസ്ഥാനരഹിതമായ കാര്യങ്ങളും ഉന്നയിക്കാൻ എളുപ്പമാണെന്നും എല്ലാ ആരോപണങ്ങളെയും നേരിടാൻ തങ്ങൾ തയാറാണെന്നും അവർ വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സിപിഎം-സിപിഐ തർക്കം മുറുകുന്നു. വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിക്കാനും ആവശ്യമെങ്കിൽ എൽഡിഎഫ് പരിപാടികളിൽനിന്ന് വിട്ടുനിൽക്കാനുമാണ് സിപിഐയുടെ തീരുമാനം. പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയുടെ ഭാഗമായി തുടരേണ്ടതില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.
പിണറായി വിജയന്റെ രാഷ്ട്രീയ ശൈലിക്കെതിരെയും സിപിഐയിൽ വിമർശനം ശക്തമാണ്. പിണറായി ശൈലിയുടെ പ്രത്യാഘാതം സിപിഎമ്മിന് മാത്രമല്ല സിപിഐക്കും നേരിടേണ്ടിവരുന്നുണ്ടെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ. വലിയ പരാജയമുണ്ടായിട്ടും ശൈലിയിൽ മാറ്റമില്ല.
ഇതിന്റെ തെളിവാണ് പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച പിണറായിയുടെ നിലപാടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ പാർട്ടി സ്വീകരിക്കേണ്ട തുടർനിലപാട് സംബന്ധിച്ച് നിർണായക തീരുമാനം നേതൃയോഗം ചേർന്ന് എടുക്കും. നേരത്തെ നിശ്ചയിച്ച പ്രകാരം അടുത്ത മാസം പത്തിനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരേണ്ടത്.
ഓണം, ഡൽഹി സമരം എന്നിവ കണക്കിലെടുത്താണ് തീയതി നിശ്ചയിച്ചത്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് യോഗം പത്തിനുമുമ്പ് തന്നെ ചേരാനുള്ള സാധ്യതയും സിപിഐ നേതൃത്വം പരിശോധിക്കുന്നുണ്ട്. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നൽകുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. സിപിഐയുടെ അഭിമാനത്തിന് വിലയിടാൻ ഒരു നേതാവിനും അവകാശമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പദവി സിപിഐഎമ്മിനുള്ളതാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടെങ്കിൽ അത് അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തൃശൂർ: കമ്യൂണിസ്റ്റ് പാർട്ടികളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ലയനമെന്നതു പൈങ്കിളി വാക്കാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ തൃശൂർ ജില്ലാ കൗണ്സിൽ സംഘടിപ്പിച്ച സി. അച്യുതമേനോൻ അനുസ്മരണം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അച്യുതമേനോൻ നേതൃത്വംനൽകിയ സർക്കാരിനെ ഇടതു സർക്കാരെന്നു വ്യാഖ്യാനിക്കാൻ എന്തിനാണു മടി കാട്ടുന്നതെന്നും എം.എൻ. ഗോവിന്ദൻ വിഭാവനംചെയ്ത ലക്ഷംവീട് പദ്ധതികളുടെ തുടർച്ചയാണു ലൈഫ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് വീടുകൾക്കുമുന്നിൽ മോദിയുടെ പടം വയ്ക്കണമെന്നു പറയുന്നത് അല്പത്തരമാണ്.
ആർഎസ്എസിന്റെ പാതയിലൂടെ സംസ്ഥാനത്തെ കൊണ്ടുപോകാനാണു വി.ഡി. സതീശൻ സർക്കാർ ശ്രമിക്കുന്നത്. പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അവകാശപ്പെട്ടതാണ്. ഏതെങ്കിലുമൊരു പാർട്ടിക്കുമാത്രമുള്ളതല്ല എൽഡിഎഫിലെ പദവികൾ. അടിയന്തരാവസ്ഥയിലെ തെറ്റുകൾ ഏറ്റുപറഞ്ഞ പാർട്ടിയാണു സിപിഐ എന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
ന്യൂഡൽഹി: രാജ്യസഭാംഗം ജോൺ ബ്രിട്ടാസിനെ ലുങ്കിവാല എന്ന് അധിക്ഷേപിച്ചതിൽ രാജ്യസഭയിൽ വൻ പ്രതിഷേധം. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെതിരായ ബിജെപി എംപി ലുങ്കി പരാമർശം നടത്തിയതോടെ പാർലമെന്റ് വളപ്പിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചു.
തൃണമൂൽ കോൺഗ്രസിൽനിന്നു രാജിവച്ചു ബിജെപിയിൽ ചേർന്ന പശ്ചിമ ബംഗാളിൽനിന്നുള്ള രാജ്യസഭാ അംഗം സുസ്മിത ദേവ് ചൊവ്വാഴ്ച പാർലമെന്റ് നടപടിക്കിടെ ബ്രിട്ടാസ് സംസാരിക്കുമ്പോഴാണ് പിന്നിൽ വന്നിരുന്ന് 'ലുങ്കി വാല' എന്ന് വിളിച്ചത്.
ഇത് എംപിമാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതിഷേധം കനത്തത്. ഇത്തരം അധിക്ഷേപങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് എംപിമാർ പറഞ്ഞു. അധിക്ഷേപം നടത്തിയ എംപിക്കെതിരേ നടപടി വേണമെന്നും മാപ്പു പറയണമെന്നും പ്രതിപക്ഷ എംപിമാർ ആവശ്യപ്പെട്ടു.
District News
നടത്തറ: പഞ്ചായത്ത് ഭരണസമിതി യോഗം കോൺഗ്രസ് ബഹിഷ്കരിച്ചു. മുൻ എൽഡിഎഫ് സർക്കാരിന്റെ അവസാനഗഡു ഫണ്ട് തരാത്ത എൽഡിഎഫ് സർക്കാരിന്റെ കഴിവുകേട് മറച്ചുവയ്ക്കാൻ യുഡിഎഫ് സർക്കാരിനെതിരേ പ്രമേയം അവതരിപ്പിച്ച പഞ്ചായത്ത് ഭരണസമതിയുടെ നടപടിക്കെതിരേയാണ് കോൺഗ്രസ് മെംബർമാർ പ്രതിഷേധിച്ചത്.
പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജിത്ത് ചാക്കോ, മെമ്പർമാരായ ജോയ്സൺ ആച്ചാണ്ടി, വി.എ. കൃഷ്ണൻ വിജേഷ്, സാബു വലിയപറമ്പിൽ, ഷെർളി മോഹൻ, ഗിരിജ, മധു പൊതുവാൾ, സൗമ്യ ബിജു, സന്ധ്യ ശിവദാസൻ തുടങ്ങിയവർ പങ്കെടുത്തു.
National
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നു. അമിത് ഷാ പ്രസ്താവന നടത്തിയില്ലെങ്കിൽ ഇന്നും പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിപ്പിക്കുമെന്ന് പ്രതിപക്ഷം മുന്നറിയിപ്പ് നൽകി.
വിഷയത്തിൽ അടിയന്തര ചർച്ച ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും ഇന്ത്യാ മുന്നണി എംപിമാർ നോട്ടീസ് നൽകും. എന്നാൽ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ സർക്കാരും കർശന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. പോലീസ് നടപടിക്ക് പുറമെ അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള ആരോപണവും ഉയർത്തി പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.
പാർലമെന്റ് വളപ്പിലെ പ്രേരണാ സ്ഥലത്തുനിന്ന് മകർ ദ്വാറിലേക്ക് രാവിലെ പത്തിന് പ്രതിപക്ഷ എംപിമാർ പ്രതിഷേധ മാർച്ച് നടത്തും. സമരക്കാർക്കെതിരായ അതിക്രമത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണം തേടുക, രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള സഭയിൽ ചർച്ച ചെയ്യുക, ജമ്മു കാഷ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രതിപക്ഷം സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
National
ന്യൂഡല്ഹി: വിദ്യാര്ഥികള്ക്കെതിരേ പോലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പാര്ലമെന്റില് വിശദീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില് ലോക്സഭയും രാജ്യസഭയും വീണ്ടും പ്രക്ഷുബ്ധമായി. ഇന്നലെ രാവിലെ പൂര്ണമായി സ്തംഭിച്ച ഇരുസഭകളും ഉച്ചകഴിഞ്ഞ് രണ്ടിനു ചേര്ന്നപ്പോഴും തുടര്ന്ന പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭയിലും രാജ്യസഭയിലും ഓരോ ബില്ലുകള് ചര്ച്ചയില്ലാതെ ഗില്ലറ്റിന് ചെയ്തു പാസാക്കി.
വിവാദ എഫ്സിആര്എ ഭേദഗതി ബില് ലോക്സഭയില് നാളെ ചര്ച്ച കൂടാതെ പാസാക്കാന് കേന്ദ്രസര്ക്കാര് ആലോചിക്കുന്നുണ്ട്. പ്രതിപക്ഷ പ്രതിഷേധം ഉറപ്പായതിനാല് വിവാദ ബില്ലിന്മേല് വിശദ ചര്ച്ച ഒഴിവാക്കി മിനിറ്റിനുള്ളില് ഗില്ലറ്റിന് ചെയ്തു പാസാക്കാമെന്നാണു കേന്ദ്രത്തിന്റെ കണക്കുകൂട്ടല്. ജൂലൈ 20ന് ആരംഭിച്ച പാര്ലമെന്റിന്റെ വര്ഷകാല സമ്മേളനം ഈ മാസം 13 വരെ തുടരും.
അതേസമയം, ബിഹാര്, മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പുകളില് ബിജെപിക്കേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില് അമിത് ഷായ്ക്കെതിരായ പ്രതിഷേധം പ്രതിപക്ഷം ഇന്നുമുതല് കൂടുതല് ശക്തിപ്പെടുത്തിയേക്കും.
സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34ല്നിന്ന് 38 ആയി ഉയര്ത്തുന്നതിനുള്ള ബില് ലോക്സഭയിലും നാമമാത്ര, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങളുടെ വികസന ഭേദഗതി ബില് രാജ്യസഭയിലും ശബ്ദവോട്ടോടെ പാസാക്കി. പ്രതിപക്ഷ എംപിമാരുടെ തുടര്ച്ചയായ മുദ്രാവാക്യം വിളികള് പരിഗണിക്കാതെയായിരുന്നു ബില്ലുകള് പാസാക്കിയത്. ബില്ലുകള് പാസായതായി പ്രഖ്യാപിച്ചയുടന് ഇരുസഭകളും ഇന്നലെ പിരിഞ്ഞു. തുടര്ച്ചയായ മൂന്നാം ആഴ്ചയിലും പ്രതിപക്ഷം പ്രതിഷേധം തുടര്ന്നിട്ടും അമിത് ഷാ പാര്ലമെന്റില് പ്രസ്താവന നടത്തിയില്ല.
കഴിഞ്ഞ മേയിലെ ഓര്ഡിനന്സിനു പകരമായി കൊണ്ടുവന്ന സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം ഭേദഗതി ബില്ലാണു ലോക്സഭയില് ചര്ച്ച കൂടാതെ പാസാക്കിയത്. കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണ വര്ധിക്കുന്ന പശ്ചാത്തലത്തിലാണ് ഓര്ഡിനന്സും അതിനു പകരമായുള്ള ബില്ലുമെന്ന് ബില്ലവതരിപ്പിച്ച നിയമമന്ത്രി അര്ജുന് റാം മേഘ്വാള് പറഞ്ഞു. ചീഫ്ജസ്റ്റീസിനെ കൂടാതെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33ല്നിന്ന് 37ലേക്ക് ഉയരും.
എംഎസ്എംഇ സംരംഭങ്ങളുടെ വികസനത്തിനായുള്ള ബില് രാജ്യസഭയിലും ചര്ച്ച കൂടാതെയാണു പാസാക്കിയത്. കേന്ദ്രമന്ത്രി നിതിന് റാം മാന്ജിയാണു ബില് അവതരിപ്പിച്ചത്. ഇതിനിടെ, ബാങ്കേഴ്സ് ബുക്സ് എവിഡന്സ് ബില്- 2026 ധനമന്ത്രി നിര്മല സീതാരാമന് ലോക്സഭയില് അവതരിപ്പിച്ചു. ഇന്ത്യന് സ്റ്റാറ്റിസ്റ്റിക്കല് ഇന്സ്റ്റിറ്റ്യൂട്ട് ബില്- 2026 സ്റ്റാറ്റിസ്റ്റിക്സ് ആന്ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന് മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി റാവു ഇന്ദര്ജിത് സിംഗും ലോക്സഭയില് അവതരിപ്പിച്ചു.
Leader Page
വടക്കേ ആഫ്രിക്കൻ തീരത്തു സ്ഥിതിചെയ്യുന്ന സ്പാനിഷ് അധീന പ്രദേശമായ സെവ്തയിലുണ്ടായ അഭയാർഥിപ്രവാഹവും തുടർന്നുള്ള സംഘർഷങ്ങളും യൂറോപ്യൻ വൻകരയിൽ വീണ്ടുമൊരു വലിയ നയതന്ത്ര-രാഷ്ട്രീയ പോരാട്ടത്തിനു വഴിവച്ചിരിക്കുകയാണ്.
ജിബ്രാൾട്ടർ കടലിടുക്കിന് സമീപം മൊറോക്കൻ അതിർത്തിയോട് ചേർന്നുകിടക്കുന്ന, 83,000 മാത്രം ജനസംഖ്യയുള്ള ഈ ചെറിയ അതിർത്തി നഗരത്തിലേക്ക് കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതൽ 24 മണിക്കൂറിനുള്ളിലുണ്ടായ വൻ അഭയാർഥിപ്രവാഹം സ്പെയിനിനെയും യൂറോപ്പിനെയും മാത്രമല്ല ലോകത്തെതന്നെ ഞെട്ടിച്ചു.
യൂറോപ്യൻ യൂണിയന്റെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലുള്ള കരഭൂമി അതിർത്തികളിലൊന്നായ (മറ്റൊന്ന് മെലീല) സെവ്തയിലെ ഈ സംഭവം സ്പെയിനെ യൂറോപ്യൻ കൂട്ടായ്മയിൽ ഒറ്റപ്പെടുത്തുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിച്ചിരിക്കുന്നത്.
സ്വന്തം അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അയൽരാജ്യമായ മൊറോക്കോയെ അമിതമായി ആശ്രയിച്ചതാണ് സ്പെയിനിനു തിരിച്ചടിയായത്. അഭയാർഥിപ്രശ്നം യൂറോപ്പിലുടനീളം തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുകയും മിതവാദി സർക്കാരുകളെപ്പോലും കർശനമായ കുടിയേറ്റവിരുദ്ധ നയങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നതിനിടെയാണ് സെവ്ത സംഭവം.
വ്യാജപ്രചാരണവും മനുഷ്യദുരന്തവും
അതിർത്തി കടക്കാൻ ശ്രമിക്കുന്ന അഭയാർഥികളെ കടലിൽവച്ച് തടഞ്ഞാലും ഉടനടി തിരികെ അയയ്ക്കാൻ പാടില്ലെന്ന സ്പാനിഷ് സുപ്രീംകോടതിയുടെ സമീപകാല വിധി മനുഷ്യക്കടത്തുകാർ ദുർവ്യാഖ്യാനം ചെയ്തതാണ് ഈ പെട്ടെന്നുള്ള വൻ കുടിയേറ്റശ്രമത്തിനു പ്രധാന കാരണം. വെറും 24 മണിക്കൂറിനിടെ 60,000ത്തോളം ആളുകളാണ് കടൽമാർഗവും കരമാർഗവും സെവ്തയിലേക്കു കടക്കാൻ തുനിഞ്ഞത്.
അതിർത്തിയിലെ കൂറ്റൻ വേലികൾ ചാടിക്കടക്കാനും സമുദ്രത്തിലൂടെ നീന്തിപ്പോകാനും ശ്രമിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടും മുങ്ങിത്താഴ്ന്നും 72 പേർ മരിച്ചു. അതിർത്തിയിൽ നിയന്ത്രണം കൈവിട്ടതോടെ സ്പാനിഷ് സർക്കാർ സൈന്യത്തെ വിന്യസിക്കുകയും മൊറോക്കൻ സേന കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു.
എന്നാൽ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും ബുദ്ധിമുട്ടുകളും മൂലം 48 മണിക്കൂറിനുള്ളിൽ 48,000ത്തോളം പേർ സ്വമേധയാ മൊറോക്കോയിലേക്കുതന്നെ മടങ്ങിപ്പോയി.
മൊറോക്കോയുടെ പങ്കും ആഭ്യന്തരകാരണങ്ങളും
ആഫ്രിക്കൻ വൻകരയിൽ യൂറോപ്യൻ യൂണിയന്റെ ഏക കരഭൂമി അതിർത്തികളാണ് സ്പാനിഷ് എൻക്ലേവുകളായ സെവ്തയും മെലീലയും. യൂറോപ്പിലേക്കു കടക്കാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാരുടെ പ്രധാന ‘ഗേറ്റ്വേ’ എന്ന സ്ഥാനം മുതലെടുത്ത് മൊറോക്കോ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുന്നു.
സ്പെയിനുമായും യൂറോപ്യൻ യൂണിയനുമായും നയതന്ത്രപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുമ്പോഴെല്ലാം അതിർത്തിസുരക്ഷയിൽ അയവുവരുത്തി അഭയാർഥികളുടെ പ്രവാഹം ഒരു പിടിവള്ളിയായി മൊറോക്കോ ഉപയോഗിക്കുന്നുവെന്ന വിമർശനം ശക്തമാണ്. ഇതോടെ ആയിരക്കണക്കിന് ആളുകൾ ഒരേസമയം അതിർത്തിവേലികൾ ചാടിക്കടക്കാനും കടൽ നീന്തിക്കടക്കാനും മുതിരുന്നു. യൂറോപ്പിൽനിന്നുള്ള സാമ്പത്തിക സഹായങ്ങളും ആനുകൂല്യങ്ങളും നേടിയെടുക്കാൻ ഈ പ്രതിസന്ധിയെ അവർ തന്ത്രപരമായി ഉപയോഗപ്പെടുത്തുന്നു. 1580 മുതൽ സ്പെയിനിന്റെ അധീനതയിലുള്ള സെവ്തയെ മൊറോക്കോ തങ്ങളുടെ അധിനിവേശ ഭൂമിയായാണു കാണുന്നത്.
സാമ്പത്തിക ഞെരുക്കവും പ്രക്ഷോഭങ്ങളും: മൊറോക്കോയിലെ 15നും 24നും ഇടയിൽ പ്രായമുള്ള യുവാക്കളിൽ നാലിലൊരാൾക്ക് തൊഴിലോ മികച്ച വിദ്യാഭ്യാസമോ ലഭിക്കുന്നില്ല. രാജ്യത്തു തൊഴിലില്ലായ്മ രൂക്ഷവുമാണ്. മെച്ചപ്പെട്ട ജീവിതം ആവശ്യപ്പെട്ട് അവിടെ നടക്കുന്ന ‘ജെൻ സീ’ പ്രക്ഷോഭങ്ങളും യുവാക്കളെ നാടുവിടാൻ പ്രേരിപ്പിക്കുന്നു.
സ്പാനിഷ് പ്രധാനമന്ത്രി അടുത്തിടെ നടത്തിയ അൾജീരിയ സന്ദർശനവും സഹ്രാവി വംശജർക്ക് പൗരത്വം നൽകാനുള്ള സ്പെയിൻ പാർലമെന്റിന്റെ നീക്കവും മൊറോക്കോയെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, രാഷ്ട്രീയ കാരണങ്ങളാൽ അതിർത്തി തുറന്നുകൊടുത്തുവെന്ന ആരോപണം മൊറോക്കൻ അധികൃതർ തള്ളി.
മുൻകാല അനുഭവങ്ങൾ: ഇതാദ്യമായല്ല മൊറോക്കോ ഇത്തരം നിലപാട് സ്വീകരിക്കുന്നത്. വെസ്റ്റേൺ സഹാറ വിഷയവുമായി ബന്ധപ്പെട്ട് സ്പെയിനുമായി തർക്കമുണ്ടായ 2021 മേയിലും സമാനമായ രീതിയിൽ 12,000ത്തോളം ആളുകൾ സെവ്തയിലേക്ക് അതിക്രമിച്ചു കയറിയിരുന്നു.
മാറുന്ന യൂറോപ്യൻ രാഷ്ട്രീയം
സെവ്ത വിഷയം യൂറോപ്പിലുടനീളം തീവ്രവലതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് വേഗം കൂട്ടിയിരിക്കുകയാണ്. സ്പെയിനിലെ ‘വോക്സ്’ പാർട്ടി ഉൾപ്പെടെയുള്ള തീവ്രവലതുപക്ഷ പ്രതിപക്ഷ ഗ്രൂപ്പുകൾ ഭരണകൂടത്തിനെതിരേ കടുത്ത ജനവികാരം ഇളക്കിവിടുന്നു. സർക്കാർ രാജ്യദ്രോഹക്കുറ്റമാണു നടത്തുന്നതെന്ന് ആരോപിച്ച് ‘വോക്സ്’ തലവൻ സാന്റിയാഗോ അബസ്കാൽ രംഗത്തുവന്നിട്ടുണ്ട്.
സെവ്തയിലെ സംഭവം സ്പെയിനിന്റെ മാത്രം സുരക്ഷാപ്രശ്നമല്ല, മറിച്ച് വരുംനാളുകളിൽ യൂറോപ്യൻ യൂണിയന്റെ നിലനിൽപ്പിനെയും ഐക്യത്തെയും പരീക്ഷിക്കുന്ന വൻ രാഷ്ട്രീയ ചോദ്യചിഹ്നമാണ്. ആഭ്യന്തരസമ്മർദം കണക്കിലെടുത്ത് പരമ്പരാഗത രാഷ്ട്രീയപാർട്ടികളും കുടിയേറ്റവിരുദ്ധ നയങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാകുന്നു.
സെവ്തയിലെ സംഭവം വെറുമൊരു കുടിയേറ്റ പ്രശ്നമല്ല, മറിച്ച് വരുംനാളുകളിൽ യൂറോപ്യൻ യൂണിയന്റെ സുരക്ഷയെയും നയതന്ത്ര ഐക്യത്തെയും നിരന്തരം പരീക്ഷിക്കുന്ന വൻ ഭൗമരാഷ്ട്രീയ വെല്ലുവിളിയാണ്.
National
ന്യൂഡല്ഹി: ചോദ്യപേപ്പര് ചോര്ച്ചയിലെ ചര്ച്ചയില് ലോക്സഭയിലും രാജ്യസഭയിലും ഇന്നും ഭരണ-പ്രതിപക്ഷ ബഹളം. പ്രതിപക്ഷ ബഹളത്തിന് പിന്നാലെ വീണ്ടും ചേര്ന്ന ലോക്സഭ നിര്ത്തിവച്ചു.
അമിത്ഷാ സഭയിലെത്തി മറുപടി പറയണമെന്ന് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. എന്നാല് പ്രതിപക്ഷത്തോട് കയർത്ത സ്പീക്കര് ആര് വരണം ആര് പോകണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്ന് പറഞ്ഞു.
അതേസമയം, രാജ്യസഭയും ഇന്ന് പ്രക്ഷുബ്ധമായി. സിപിഎം ഓഫീസിൽ പോലീസ് കയറിയത് ചോദ്യം ചെയ്ത് രംഗത്തെത്തിയ ജോൺ ബ്രിട്ടാസ് എംപി ഐഷി ഘോഷിനെതിരായ വിഷയം രാജ്യസഭയിൽ ഉന്നയിച്ചു.
National
ന്യൂഡൽഹി: രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ച പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ അയോധ്യയും ഇ-20 പെട്രോൾ വിഷയങ്ങളും സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. അതേസമയം ചോദ്യപേപ്പർ ചോർച്ച കേസുകളിൽ ശിക്ഷ കഠിനമാക്കിക്കൊണ്ടുള്ള പുതിയ ബില്ലിന്റെ ചർച്ചകളിൽ പ്രതിപക്ഷം സഹകരിക്കും.
തിങ്കളാഴ്ച പരിഗണിക്കുന്ന ബില്ലിൽ ചർച്ചയിൽ പങ്കെടുക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എന്നാൽ ചർച്ചയിൽ പ്രധാനമന്ത്രി മാപ്പ് പറയണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിക്കും. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതിനു പിന്നാലെ പ്രൾഹാദ് ജോഷി പുതിയ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര സർക്കാർ ഇന്ന് നിർണായക നിലപാട് പ്രഖ്യാപിക്കും. സമരരംഗത്തുള്ള സിജെപി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് ഉച്ചയ്ക്ക് നിർണായക ചർച്ച നടത്തും.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്ഥാനത്തുനിന്ന് ധർമേന്ദ്ര പ്രധാൻ രാജിവെച്ചില്ലെങ്കിൽ ശക്തമായ രാജ്യവ്യാപക പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന മുന്നറിയിപ്പിലാണ് സിജെപിയും പ്രതിപക്ഷവും. നിരന്തരമായ പ്രതിഷേധങ്ങളെ അവഗണിച്ച് പാർട്ടിയും സർക്കാരും ധർമേന്ദ്ര പ്രധാന് തുടർന്നും സംരക്ഷണം നൽകുമോ എന്നാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്.
വെള്ളിയാഴ്ച കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവർ സിജെപി വക്താക്കളായ സൗരഭ് ദാസ്, അഷുതോഷ് രൻക എന്നിവരുമായി നടത്തിയ രണ്ട് മണിക്കൂർ ചർച്ചയിൽ പ്രക്ഷോഭകര്ക്കെതിരായ കേസുകള് പിന്വലിക്കണം, ആത്മഹത്യ ചെയ്ത വിദ്യാര്ഥികളുടെ കുടംബങ്ങള്ക്ക് നഷ്ടപരിഹാരം നല്കണം അങ്ങനെ രണ്ട് പ്രധാന ആവശ്യങ്ങള് അംഗീകരിച്ചിരുന്നു.
ധർമേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ച സിജെപി, സർക്കാർ അതിന് വഴങ്ങുന്നില്ലെങ്കിൽ അടുത്ത ഉന്നം പ്രധാനമന്ത്രിയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
National
ന്യൂഡല്ഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പര് ചോര്ച്ചയും പ്രതിഷേധിച്ച വിദ്യാര്ഥികളെ പോലീസ് തല്ലിച്ചതച്ചതും പാര്ലമെന്റിലും പുറത്തും വീണ്ടും ആളിക്കത്തുന്നു.
രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് പ്രതിപക്ഷ എംപിമാര് ഗാന്ധി സ്മൃതിയിലേക്ക് ഇന്നലെ രാത്രി വീണ്ടും നടത്തിയ അപ്രതീക്ഷിത മിന്നല്യാത്ര പോലീസ് ആദ്യം തടഞ്ഞതും പിന്നീട് ബാരിക്കേഡ് മാറ്റിയതും അടക്കമുള്ള സംഭവങ്ങള് പ്രശ്നം സങ്കീര്ണമാക്കി. രാജ്യമാകെ സമരത്തീച്ചൂളയിലേക്കു മാറിയതോടെ നീറ്റ് പ്രശ്നത്തില് കേന്ദ്രസര്ക്കാര് കൂടുതല് പ്രതിസന്ധിയിലായി.
പ്രതിപക്ഷ നേതാവിന്റെ വസതിയില് ഇന്നലെ വൈകുന്നേരം ചേര്ന്ന പ്രതിപക്ഷ എംപിമാരുടെ യോഗത്തിനു പിന്നാലെയാണ് മൂന്നു ബസുകളിലായി ഗാന്ധിസ്മൃതിയില് സത്യഗ്രഹത്തിനായി പുറപ്പെട്ടത്. ബസുകള് പുറപ്പെട്ടയുടന്തന്നെ റോഡില് ബാരിക്കേഡുകള് ഉയര്ത്തി പോലീസ് തടഞ്ഞു.
രാഹുല്തന്നെ നേരിട്ടിറങ്ങി പോലീസ് മേധാവികളുമായി ചര്ച്ച നടത്തിയാണു യാത്ര തുടര്ന്നത്. രാഹുലിന്റെ വസതിയിലേക്ക് എംപിമാരെ വിളിച്ചപ്പോള്പ്പോലും അതൊരു മിന്നല് സമരത്തിനുവേണ്ടിയാണെന്ന് എംപിമാര് അറിഞ്ഞിരുന്നില്ല.
ആറിനു കടകളടയ്ക്കണം
അതേസമയം, ബാരിക്കേഡുകളും പോലീസ് നിയന്ത്രണങ്ങളും വകവയ്ക്കാതെ ആയിരങ്ങളാണ് സമരവേദിയിൽ എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാർ നിറയുന്ന സാഹചര്യത്തിൽ കൊണാട്ട് പ്ലേസിലെ കടകൾ വൈകുന്നേരം ആറ് മണിയോടെ അടക്കണമെന്ന് പോലീസ് വ്യാപാരികൾക്ക് നിർദേശം നൽകി. ജന്തർമന്തറിലേക്ക് വരുന്നവരെ തടയാൻ നഗരത്തിൽ വൻ പോലീസ് ബന്തവസുണ്ട്. ന്യൂഡൽഹി മേഖലയിൽ പലയിടത്തും ശക്തമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
വിദ്യാർഥികളുടെ പാർലമെന്റ് മാർച്ചിനിടെ പോലീസ് ക്രൂരതയ്ക്ക് ഇരയായവർക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യവ്യാപകമായി ഇന്ന് സമാധാനപരമായ പ്രതിഷേധത്തിന് സിജെപി ആഹ്വാനം ചെയ്തു. ഒത്തുചേരുന്നിടത്ത് അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഉറക്കെ വായിച്ചുകൊണ്ട് സമാധാനപരമായി പങ്കുചേരാനാണ് ആഹ്വാനം.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ പാർലമെന്റിന്റെ ഇരുസഭകളിലും രൂക്ഷമായ ബഹളവും നാടകീയ രംഗങ്ങളും. പ്രതിഷേധം അതിരൂക്ഷമായതിനെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു. നീറ്റ് വിഷയത്തിലെ പ്രതിഷേധത്തെ തുടർന്ന് തുടർച്ചയായ നാലാം ദിവസമാണ് ലോക്സഭാ നടപടികൾ തടസപ്പെടുന്നത്.
അതേസമയം പാർലമെന്റ് കവാടത്തിന് മുന്നിൽ ഭരണ-പ്രതിപക്ഷ എംപിമാർ നേർക്കുനേർ ഏറ്റുമുട്ടിയത് കടുത്ത സംഘർഷാവസ്ഥ സൃഷ്ടിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം പ്രതിഷേധ സമരം ആരംഭിച്ചത്.
എന്നാൽ വിഷയത്തിൽ ചർച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ എംപിമാരും കവാടത്തിലെത്തിയതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ പോർവിളിയും മുദ്രാവാക്യം വിളിയും ആരംഭിച്ചു. തുടർന്ന് എംപിമാർ പരസ്പരം പാഞ്ഞടുക്കുകയും കൈയാങ്കളിയുടെ വക്കോളമെത്തുകയും ചെയ്തു.
ഒടുവിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. ധർമേന്ദ്ര പ്രധാന്റെ രാജിവയ്ക്കാതെ തങ്ങൾ ചർച്ചയ്ക്കില്ലെന്ന് കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
National
ന്യൂഡൽഹി: രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രതിപക്ഷം വിദ്യാർഥികളെയും യുവാക്കളെയും "രാഷ്ട്രീയായുധങ്ങളായി' ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യതലസ്ഥാനത്ത് വിവിധ ആവശ്യങ്ങളുന്നയിച്ച് തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി പ്രതിരോധമന്ത്രി രംഗത്തെത്തിയത്.
സാമൂഹികമാധ്യമമായ എക്സിലൂടെയായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രതികരണം. ഡൽഹിയിൽ നിലവിലുള്ള പ്രതിഷേധങ്ങൾ ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം കുറിച്ചു.
രാജ്യത്തെ നിർണായക ശക്തിയായ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ അത്യന്തം നിർഭാഗ്യകരമാണ്. എന്നാൽ ഇന്ത്യയിലെ വിവേകശാലികളായ യുവതലമുറ ഇത്തരം വഞ്ചനാപരമായ നീക്കങ്ങൾ തിരിച്ചറിയും. അവർ ഇത്തരം അജണ്ടകളിൽ വീഴാതെ രാജ്യത്തിന്റെ വികസനത്തിന്റെയും രാഷ്ട്രനിർമ്മാണത്തിന്റെയും പാത തന്നെ തെരഞ്ഞെടുക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുവാക്കളുടെ ആശങ്കകൾ പരിഹരിക്കാനും അവരുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കുമൊപ്പം നിലകൊള്ളാനും നരേന്ദ്ര മോദി സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി കക്ഷി, പ്രത്യയശാസ്ത്രഭേദമന്യേ വിവിധ ഭരണ, പ്രതിപക്ഷ നേതാക്കൾക്ക് കത്തയച്ചിരുന്നുവെന്ന് കോക്രോച്ച് ജനതാ പാർട്ടി (സിജെപി).
രാജ്യസഭാ നേതാവ് ജെ.പി.നഡ്ഡ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, ബിജെപി അധ്യക്ഷൻ നിതിൻ നബീൻ തുടങ്ങിയവർക്ക് പിന്തുണ തേടിയുള്ള കത്ത് നൽകിയിരുന്നുവെന്ന് സിജെപി വക്താവ് സൗരവ് ദാസ് അറിയിച്ചു.
കോൺഗ്രസ്, ബിജെപി നേതാക്കൾക്കു പുറമെ തമിഴ്നാട് മുഖ്യമന്ത്രി വിജയ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ജമ്മു കാഷ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ഡിഎംകെ എംപിമാരായ കനിമൊഴി, തിരുച്ചി ശിവ, സമാജ്വാദി പാർട്ടി, ടിഡിപി, ജെഡിയു, ശിവസേന (ഉദ്ധവ്), ആർജെഡി, വൈഎസ്ആർ കോൺഗ്രസ്, എഎസ്പി, എഐഎംഐഎം, നാഷണൽ കോൺഫറൻസ് നേതാക്കളുമായും ബന്ധപ്പെട്ടിരുന്നു.
National
ന്യൂഡൽഹി: ഈമാസം 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു മുന്നോടിയായായി 19ന് സർവകക്ഷി യോഗം ചേരും. പാർലമെന്റ് നടപടികൾ സുഗമമായി നടത്താനും പരിഗണനയ്ക്കുവരുന്ന ബില്ലുകളിൽ പിന്തുണയും തേടിയാണ് സർവകക്ഷിയോഗം.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, ഓപ്പറേഷൻ സിന്ദൂറിലെ സൈനികരുടെ മരണം സംബന്ധിച്ച പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നടത്തിയ പരാമർശം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം കേന്ദ്രസർക്കാരിനെതിരേ ആയുധമാക്കും. തെറ്റായ വിവരം നൽകി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി രാജ്നാഥ് സിംഗിനെതിരേ കോൺഗ്രസ് ഇതിനോടകം അവകാശലംഘന നോട്ടീസ് നൽകിയിട്ടുണ്ട്.
ഭരണഘടനാഭേദഗതി ആവശ്യപ്പെടുന്ന ചില ബില്ലുകൾ കേന്ദ്രസർക്കാർ സമ്മേളനത്തിൽ പരിഗണനയ്ക്കെടുത്തേക്കും. 30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രിസ്ഥാനം നഷ്ടപ്പെടുന്ന 130-ാം ഭരണഘടനാഭേദഗതി ഉൾപ്പെടുന്ന ബില്ലുകളടക്കമാണ് അവതരിപ്പിക്കുക. നിലവിൽ ജെപിസിയുടെ പരിഗണനയിലുള്ള ബില്ലിന്റെ അന്തിമ റിപ്പോർട്ട് വൈകാതെ പാർലമെന്റിൽ സമർപ്പിക്കും.
കുറ്റകൃത്യത്തിൽ ജയിലിലാകുന്ന മന്ത്രിമാരുടെ സ്ഥാനം നഷ്ടമാകുമെന്ന ബില്ലിലെ വ്യവസ്ഥ ഭേദഗതി ചെയ്തു സസ്പെൻഷൻ മാത്രമാക്കി മാറ്റാൻ പാർലമെന്ററി സമിതി ശിപാർശ ചെയ്തിട്ടുണ്ട്. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളും ഈ സമ്മേളനത്തിൽ കേന്ദ്രസർക്കാർ വീണ്ടും പരിഗണനയ്ക്കു കൊണ്ടുവന്നേക്കും.
തൃണമൂൽ കോൺഗ്രസിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലും നേരിട്ട പ്രതിസന്ധിയാണു ഭരണഘടനാഭേദഗതികൾ ഉൾപ്പെടുന്ന ബില്ലുകൾ പരിഗണനയ്ക്കെടുക്കാൻ കേന്ദ്രസർക്കാരിന് നൽകുന്ന ആത്മവിശ്വാസം.
കഴിഞ്ഞ സമ്മേനത്തെ അപേക്ഷിച്ചു ലോക്സഭയിൽ തൃണമൂലിന്റെ 21 എംപിമാരുടെയും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിൽനിന്നുള്ള ആറ് എംപിമാരുടെയും പിന്തുണയില്ലാതെയാണു പ്രതിപക്ഷം മൺസൂൺ സമ്മേളനത്തെ നേരിടാനൊരുങ്ങുന്നത്. ഭരണഘടനാഭേദഗതിയിൽ ഉൾപ്പെടുന്ന ഒരു ബില്ലും ഇരുസഭകളിലും പാസാക്കാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണു പ്രതിപക്ഷം.
Kerala
തിരുവനന്തപുരം: സിപിഎം-സിപിഐ ഉഭയകകക്ഷി ചർച്ച നാളെ നടക്കാനിരിക്കേ പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കീഴ്വഴക്കങ്ങൾ ചൂണ്ടിക്കാട്ടി എല്ലാ സ്ഥാനവും ഒരു പാർട്ടിതന്നെ കൈവശം വയ്ക്കുന്നത് മുന്നണി സന്പ്രദായത്തിന് യോജിച്ചതല്ലെന്ന വിമർശനവും സിപിഎമ്മിനെതിരേ അദ്ദേഹം പരസ്യമായി ഉന്നയിച്ചു.
കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. സ്ഥാനങ്ങൾ ചെറുതോ വലുതോ ആകട്ടെ, അതു പങ്കുവയ്ക്കണം. ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെങ്കിൽ ആ പങ്കുവയ്ക്കൽ അനിവാര്യമാണ്. പ്രതിപക്ഷ ഉപനേതൃ സ്ഥാനം സംബന്ധിച്ച് സിപിഐക്ക് തർക്കവും സംശയവുമില്ല. ആ സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണ്.
അവിടെ കീഴ്വഴക്കം പറഞ്ഞുകൊണ്ട് ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല. എല്ലാ കീഴ്വഴക്കവും മാറേണ്ടി വന്നാൽ മാറിയേ തീരൂ. കീഴ്വഴക്കമല്ല, രാഷ്ട്രീയമാണ് വലുത്. കീഴ്വഴക്കമല്ല എൽഡിഎഫാണ് വലുതെന്ന ബോധ്യം എല്ലാവർക്കുമുണ്ടാകണം. കീഴ്വഴക്കമല്ല ഒന്നിച്ചുപോക്കാണ് വലുത്.
അതിനാലാണ് പ്രതിപക്ഷ ഉപനേതൃ സ്ഥാനം വേണമെന്ന് സിപിഐ പറയുന്നത്. എൽഡിഎഫിനെ ദുർബലമാക്കുകയല്ല, മറിച്ചു ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇടതുമുന്നണി എൽഡിഎഫായി തുടരണമെങ്കിൽ അത്തരത്തിലുള്ള പങ്കുവയ്പ്പുകളും തീരുമാനങ്ങളും ഉണ്ടായേ തീരൂവെന്നും ബിനോയ് വിശ്വം പറഞ്ഞു.
പതിവിനു വിപരീതമായി സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകത്തിലാകും നാളെ ചർച്ച നടക്കുക. സാധാരണയായി ഘടകകക്ഷി നേതാക്കളെ സിപിഎം ആസ്ഥാനമായ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി ചർച്ച നടത്തുകയാണ് പതിവ്.
National
ന്യൂഡൽഹി: ഏപ്രിലിൽ അവസാനിച്ച ബജറ്റ് സമ്മേളനത്തെ അപേക്ഷിച്ച് 26 ലോക്സഭാംഗങ്ങളുടെ പിന്തുണയില്ലാതെയാണ് കോൺഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണി ഈമാസം 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തെ നേരിടുന്നത്.
കോൺഗ്രസുമായുള്ള തർക്കത്തിൽ തമിഴ്നാട്ടിൽനിന്നുള്ള ഡിഎംകെ ഇന്ത്യാസഖ്യം വിട്ടതോടെ അവരുടെ 20 എംപിമാരുടെ പൂർണ പിന്തുണയും ലഭിക്കില്ല.
എന്നാൽ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഡിഎംകെ പൂർണ പിന്തുണ നൽകില്ലെന്നാണു സൂചന. തമിഴ്നാടിന് ഗുണകരമാകുന്ന തീരുമാനങ്ങളിൽ ഡിഎംകെ കേന്ദ്രസർക്കാരിനൊപ്പം നിന്നേക്കും.
26 എംപിമാരുടെ പിന്തുണയില്ലെങ്കിലും മണ്ഡലപുനർനിർണായ ബിൽ കേന്ദ്രസർക്കാർ വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചാൽ പരാജയപ്പെടുത്താനുള്ള ആൾബലം ഇപ്പോഴും തങ്ങൾക്കുണ്ടെന്നാണ് കോൺഗ്രസ് കരുതുന്നത്.
നിലവിൽ 184 അംഗങ്ങൾ ഇന്ത്യാ മുന്നണിക്കൊപ്പമുണ്ട്. തൃണമൂൽ കോൺഗ്രസിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിലും ഉണ്ടായ പിളർപ്പിനെത്തുടർന്ന് മുന്നണി വിട്ട 26 എംപിമാരുൾപ്പെടെ 318 പേരാണ് എൻഡിഎയ്ക്കൊപ്പം നിലവിലുള്ളത്. ഇരുപക്ഷത്തും ചേരാത്ത ഡിഎംകെയടക്കം 38 അംഗങ്ങളുമുണ്ട്. ലോക്സഭയിലെ മൂന്ന് സീറ്റുകളിൽ ഒഴിവുണ്ട്.
ലോക്സഭയിൽ 540 പേരും ഹാജരായാൽ ഭരണഘടനാഭേദഗതി ഉൾപ്പെടെ ബില്ലുകൾ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 360 അംഗങ്ങളുടെ പിന്തുണ എൻഡിഎ സർക്കാരിന് ആവശ്യമാണ്. രണ്ടു പാർട്ടികളെ പിളർത്തിയിട്ടും 42 അംഗങ്ങളുടെ കുറവ് ഇനിയുമുണ്ട്. ഡിഎംകെയോ സമാജ്വാദി പാർട്ടിയോ പോലുള്ള വലിയകക്ഷികൾ പിന്തുണച്ചെങ്കിൽ മാത്രമേ 360 എന്ന മാന്ത്രികസംഖ്യയുടെ അടുത്തെത്താൻ എൻഡിഎയ്ക്ക് സാധിക്കുകയുള്ളൂ.
രാജ്യസഭയിൽ 149 പേരുടെ പിന്തുണയാണ് എൻഡിഎയ്ക്കുള്ളത്. 245 അംഗ രാജ്യസഭയില് മൂന്നില് രണ്ട് ഭൂരിപക്ഷം നേടാന് 163 പേരുടെ പിന്തുണ ആവശ്യമാണ്. തൃണമൂൽ കോൺഗ്രസിൽനിന്നു രാജിവച്ച രാജ്യസഭാ എംപിമാർകൂടി ബിജെപിയിൽ എത്തിയാൽ പിന്തുണ വർധിക്കും.
അതേസമയം രാജ്യത്തുടനീളമുള്ള പാർലമെന്റ്-നിയമസഭാ മണ്ഡലങ്ങൾ പുനർനിർണയിക്കാനും രാഷ്ട്രീയ പ്രാതിനിധ്യം പരിഷ്കരിക്കാനും ലക്ഷ്യമിട്ടുള്ള മണ്ഡല പുനർനിർണയത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ല് പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ടു ഭൂരിപക്ഷം സർക്കാരിനു ലഭിക്കുന്നത് പ്രതിപക്ഷം ഏതുവിധേനയും തടയുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രിലിൽ ലോക്സഭയിൽ വോട്ടെടുപ്പിനു വന്ന ബില്ലിനെ 298 അംഗങ്ങൾ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 230 അംഗങ്ങൾ എതിർത്ത് വോട്ട് ചെയ്തതോടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കാനാകാതെ ബില്ല് പരാജയപ്പെട്ടിരുന്നു.
ഏപ്രിലിൽ ബില്ല് പരാജയപ്പെട്ടതിലുള്ള ദേഷ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാർട്ടികളെ പിളർത്തി പ്രതികാരരാഷ്ട്രീയം കളിക്കുകയാണെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ മാറ്റാനും സാമൂഹികനീതിയുമായി ബന്ധപ്പെട്ട സംവരണം ഇല്ലാതാക്കാനുമാണ് 400 പാർ എന്ന മുദ്രാവാക്യത്തിലൂടെ സർക്കാർ ലക്ഷ്യമിട്ടതെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
District News
ആലപ്പുഴ: നഗരസഭാ കൗൺസിൽ യോഗത്തിൽനിന്നു ചെയർപേഴ്സൺ ഒളിച്ചോടിയ നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു. ആലപ്പുഴ നഗരത്തിലെ ഗുരുതരമായ മാലിന്യ പ്രശ്നങ്ങൾ സഭയിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം ചർച്ചയ്ക്കെടുക്കാത്തതിനെത്തുടർന്ന് കൗൺസിൽ നടുത്തളത്തിലിറങ്ങി പ്ലക്കാർഡുകളുമായി പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി.
നഗരത്തിലെ എയ്റോബിക് പോയിന്റുകൾ നിറഞ്ഞു കവിഞ്ഞ് ജനങ്ങൾ മാലിന്യം കൊണ്ടുചെന്നാൽ സ്വീകരിക്കാൻ കഴിയാത്ത നിലയിലായിരിക്കുന്നു. ബിന്നിലെ മാലിന്യങ്ങൾ വളമാക്കി മാറ്റുന്ന പ്രക്രിയ ഇപ്പോൾ നടക്കുന്നില്ലെന്ന് കൗൺസിലിൽ ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ബ്ലീച്ചിംഗ് പൗഡർ, ഫിനോയിൽ, കുമ്മായം ഉൾപ്പെടെയുള്ള വസ്തുക്കളൊന്നും തന്നെ വാർഡുകളിൽ ലഭ്യമല്ല. മാസ് ക്ലീനിംഗ് എന്ന പേരിൽ നടത്തുന്ന പരിപാടിയിൽ ഉപയോഗിക്കാനുള്ള അസംസ്കൃത വസ്തുക്കളൊന്നും നഗരസഭയുടെ കൈവശം ഇല്ലാതെയാണ് ഈ പരിപാടികളിലേക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വരുന്നതെന്ന് കൗൺസിൽ യോഗത്തിൽ അംഗങ്ങൾ കുറ്റപ്പെടുത്തി.
National
ന്യൂഡല്ഹി: സന്നദ്ധസംഘടനകളെ നിയന്ത്രിക്കാനല്ല, മറിച്ച് ഞെരിച്ചു കൊല്ലാന് ലക്ഷ്യമിടുന്ന എഫ്സിആര്എ നിയമത്തിലെ ചട്ട ഭേദഗതികള് പിന്വലിക്കണമെന്ന് എഐസിസി ജനറല് സെക്രട്ടറി കെ.സി. വേണുഗോപാല് എംപിയും സിപിഎം നേതാവ് ജോണ് ബ്രിട്ടാസ് എംപിയും ആവശ്യപ്പെട്ടു.
വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതി ചെയ്ത ചട്ടങ്ങള് പൊതുസമൂഹത്തിനു നേരെയുള്ള വ്യവസ്ഥാപിത ആക്രമണമാണെന്നും അവ ഉടന് പിന്വലിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്ഗ്രസ് ജനറല് സെക്രട്ടറി വേണുഗോപാല് കത്തെഴുതി.
ഉദ്യോഗസ്ഥര്ക്ക് അനിയന്ത്രിതമായ വിവേചനാധികാരം നല്കുന്ന വിവാദ വ്യവസ്ഥകളുള്ള പുതിയ ചട്ടഭേദഗതി ഉടന് പിന്വലിച്ച് ബന്ധപ്പെട്ടവരുമായി ഫലപ്രദമായ ചര്ച്ചയ്ക്കു കേന്ദ്രം തയാറാകണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തില് രാജ്യസഭയിലെ സിപിഎം നേതാവ് ബ്രിട്ടാസ് ആവശ്യപ്പെട്ടു.
നിയന്ത്രണ മേല്നോട്ടത്തിനും സ്ഥാപന സ്വയംഭരണത്തിനും ഇടയിലുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥ തടസപ്പെടുത്തുന്നതാണു എഫ്സിആര്എ ചട്ട ഭേദഗതികളെന്ന് വേണുഗോപാല് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ അടിസ്ഥാന വികസന, സാമൂഹിക ക്ഷേമ ചട്ടക്കൂടുകളുടെ നട്ടെല്ലായ സര്ക്കാരേതര സംഘടനകളെ (എന്ജിഒകള്) ശ്വാസം മുട്ടിക്കാനാണു പുതിയ ചട്ടങ്ങള് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് വേണുഗോപാല് കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ 'പിഎം ശ്രീ' സഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം. വിഷയത്തിൽ പ്രതിപക്ഷാംഗം പി. പ്രസാദ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്ന് മന്ത്രിസഭ ഉപസമിതിയുടെ സുപ്രധാന യോഗം ചേരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം.
പുതുക്കിയ സംസ്ഥാന ബജറ്റ് ചർച്ചയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ മറുപടി പറയും. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വിവാദ തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന് ഇന്നറിയാം.
നികുതിയിളവ് പിൻവലിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ലെങ്കിൽ നിയമസഭയ്ക്കുള്ളിലും പുറത്തും ശക്തമായ സമരങ്ങളിലേക്ക് കടക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Kerala
തിരുവനന്തപുരം: പകർച്ച വ്യാധി പടർന്നു പിടിച്ചുവെന്നാരോപിച്ച് നിയമസഭയിൽ ഭരണ- പ്രതിപക്ഷ ആരോപണം. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ മുഹമ്മദ് റിയാസും ആരോഗ്യമന്ത്രി കെ. മുരളീധരനും തമ്മിലാണ് ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് വാദപ്രതിവാദങ്ങൾ നടന്നത്.
ആരോഗ്യമേഖല കടുത്ത പ്രതിസന്ധിനേരിടുകയാണെന്നും പകർച്ചവ്യാധികൾ വ്യാപിക്കുകയാണെന്നുമുള്ള മുഹമ്മദ് റിയാസിന്റെ പരാമർശത്തിന് മറുപടിയായി കഴിഞ്ഞ 10 വർഷക്കാലത്തെ റീൽസും അവസാനത്തെ അഞ്ചു വർഷത്തെ വീണമീട്ടലുമായിരുന്നുആരോഗ്യവകുപ്പിൽ നടന്നതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പരിഹസിച്ചു.
നിപ സ്ഥിരീകരണം സംബന്ധിച്ച് മന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും പ്രതികരണങ്ങളിലെ വൈരുധ്യം റിയാസ് സഭയിൽ ഉന്നയിച്ചപ്പോൾ ഉള്ള മറുപടിയിലായിരുന്നു സർക്കാരിനെ വിമർശിച്ചത്. ഇതിനു മറുപടിയായാണ് മുരളീധരന്റെ വിമർശനം. ചില ഉദ്യോഗസ്ഥൻമാർ ഭരണം മാറിയത് അറിയാതെ കഴിഞ്ഞ സർക്കാരിനോട് കൂറുകാണിക്കുന്ന പ്രവർത്തനം നടത്തിയപ്പോൾ അവരുടെ കസേര ഒന്നു മാറ്റി ഇരുത്തിയെന്നേയുള്ളൂവെന്നായിരുന്നു ഡിഎച്ച്എസിന്റെ സ്ഥലംമാറ്റത്തെക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം.
രോഗങ്ങൾ മറച്ചുവച്ച് എല്ലാം ശരിയാണെന്നു പറയുന്ന സമീപനമല്ല സംസ്ഥാന സർക്കാരിനുള്ളത്. രോഗങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുകയും ശാസ്ത്രീയമായ പരിഹാരമാർഗങ്ങൾ കണ്ടെത്തുകയുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആശുപത്രികളിലെ വിദഗ്ധ ഡോക്ടടർമാരുടെ കുറവ് പരിഹരിക്കുന്നതിനു പ്രത്യേക പരിഗണന നല്കും. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന കാര്യത്തിൽ മുൻ സർക്കാർ ഗുരുതര വീഴ്ച്ച വരുത്തിയെന്നും ആരോഗ്യമന്ത്രി ആരോപിച്ചു.
ഫെബ്രുവരി മാസം മുതലാണ് മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇക്കാര്യത്തിൽ വീഴ്്ച ഉണ്ടായി. ഫെബ്രുവരി മുതൽ ഒരു പ്രതിരോധ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല. കഴിഞ്ഞ മേയിൽ യുഡിഎഫ് അധികാരമേറ്റ ശേഷമാണ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ജില്ലാ മെഡിക്കൽ ഓഫീസർമാരില്ലാത്ത അവസ്ഥയായിരുന്നു. മുൻ സർക്കാരിന്റെ കാലത്ത് 2018-ൽ നിപാ വൈറസ് ബാധമൂലം 16 പേർ മരണപ്പെട്ടതായി ചോദ്യങ്ങൾക്ക് സഭയിൽ തന്നെ മറുപടി നല്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരാൾക്ക് രോഗം ബാധിച്ചപ്പോൾ തന്നെ സംസ്ഥാനത്ത് നിപാ വ്യാപനമെന്ന രീതിയിലുള്ള പ്രചാരണമാണ് നടത്തുന്നത്. 10 വർഷമായി തകർന്നു കിടന്ന ഒരു സിസ്റ്റത്തെ ശരിയാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഒരു സർക്കാരിനെ വിലയിരുത്താൻ 35 ദിവസം മതിയാവില്ലെന്നും എന്നാൽ സർക്കാരിന്റെ ദിശ എങ്ങോട്ടാണ് പോകുന്നതെന്നറിയാൻ ഈ ദിവസങ്ങൾ മാത്രം മതി ധാരാളമെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ മുഹമ്മദ് റിയാസ് പറഞ്ഞു. കേരളാ മോഡൽ തകർക്കാനുള്ള യുഡിഎഫിന്റെ നീക്കം അനുവദിക്കില്ലെന്നും പകർച്ച വ്യാധികൾ പടർന്നു പിടിച്ചപ്പോൾ സർക്കാർ ഒഴിഞ്ഞു മാറുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. അഞ്ചു ജില്ലകളിൽ മെഡിക്കൽ ഓഫീസർമാരില്ലെന്നും അദ്ദേഹം ആരോപിച്ചു.
വളരെ ഗൗരവമായ പ്രശ്നത്തെ എങ്ങനെ ലാഘവമായി കാണുമെന്നാണ് മന്ത്രി പറഞ്ഞതെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. നിപ മാരകശേഷിയുള്ള ഒരു രോഗമാണെന്നുള്ളത് എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്.
എല്ലാ പ്രവർത്തനങ്ങൾക്കും ഏകോപനം നടത്തേണ്ട ആരോഗ്യ മന്ത്രി എത്ര ദിവസത്തിനു ശേഷമാണ് നിപ ബാധിച്ച കോഴിക്കോട് എത്തിയത്.രോഗിക്ക് നിപ സ്ഥിരീകരിച്ച സമയത്ത് ആരോഗ്യമന്ത്രി തിരുവനന്തപുരത്തായിരുന്നു. എന്തുകൊണ്ടാണ് ഉടൻ അവിടെ എത്താതിരുന്നത്.
സാധാരണ ഗതിയിൽ ചെയ്യേണ്ടത് ചെയ്തില്ലെന്നും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തു നിന്നു വലിയ കാലതാമസമുണ്ടായതായും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനു പിന്നാലെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Kerala
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം വേണമെന്ന ആവശ്യം വിട്ടിട്ടില്ലെന്നും വിഷയത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ഒരു പദവിയല്ല. എന്നാൽ മുന്നണിയിൽ പാലിക്കപ്പെടേണ്ട സമീപനം ഉണ്ടാകണം.
ഇക്കാര്യത്തിൽ യഥാസമയം തന്നെ തീരുമാനമുണ്ടാകും. ഇടതുമുന്നണി നിയമസഭാ കക്ഷി യോഗം ഉടൻ ചേരാൻ കഴിയുമെന്നാണു വിചാരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് ഉണ്ടായത്. പരാജയത്തിന്റെ കാരണങ്ങൾ സംസ്ഥാന കൗണ്സിൽ വിശദമായി തന്നെ പരിശോധിച്ചു.
ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു മുദ്രാവക്യങ്ങളിലടക്കം വലിയ പാളിച്ചയുണ്ടായി. ആഗോള അയ്യപ്പ സംഗമവും യുപി മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കലുമൊക്കെ ഇടതുപക്ഷത്തിനു ചേർന്നതല്ലായിരുന്നു. ഇക്കാര്യങ്ങളിലെല്ലാം വലിയ വീഴ്ചയാണ് ഉണ്ടായതെന്നും ബിനോയി വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: സർക്കാരിനെതിരേ ഒരുസംഘം വ്യാപകമായി കള്ളപ്രചാരണം നടത്തുകയാണെന്നു മുഖ്യമന്ത്രി വി.ഡി സതീശൻ. വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് അവരുടെ പദവിക്ക് ചേർന്നതല്ലെന്നും ഗുരുതരമായ തെറ്റാണെന്നും ചൂണ്ടിക്കാട്ടി താൻ ശക്തമായി വിമർശിച്ചിരുന്നു.
വിമർശനം മാത്രം പോരെന്നാണ് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറയുന്നത്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ നാല് വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തെങ്കിലും തെറ്റാണെന്നു പോലും പറഞ്ഞിരുന്നില്ല.
വിസിമാരിൽ ഒരാൾ സിപിഎം സംഘടനാ നേതാവുമായിരുന്നു. അന്നത്തെ ഉന്നതവിദ്യാഭ്യാസമന്ത്രി അതിനെ ന്യായീകരിക്കുകയായിരുന്നു. വൈസ് ചാൻസലർമാർക്കെതിരേ നടപടിയെടുക്കാൻ സർക്കാരിന് അധികാരമില്ലെന്നിരിക്കെയാണ് ഇപ്പോഴത്തെ വിമർശനം.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫിൽ കഞ്ചാവ് കേസുമായി ബന്ധമുള്ളയാളെ നിയമിച്ചെന്ന പച്ചക്കള്ളമാണ് അടുത്തത്. അങ്ങനെയൊരാൾ സ്റ്റാഫിൽ ഇല്ല. അത്തരമൊരു ശിപാർശയും ആഭ്യന്തരമന്ത്രി നൽകിയിട്ടില്ല. താനും ചെന്നിത്തലയും ഇതെല്ലാം കേട്ട് ചിരിക്കുകയാണ്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര തുടങ്ങിയതോടെ ഓർഡിനറി ബസുകളെല്ലാം സിറ്റി ഫാസ്റ്റുകളാക്കിയെന്നാണ് അടുത്ത പ്രചാരണം.
സ്ത്രീകൾ ആവേശഭരിതരായി സൗജന്യയാത്രയെ സ്വീകരിച്ചപ്പോൾ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. സൗജന്യയാത്രയുടെ ശോഭ കെടുത്താനാണ് ശ്രമം. സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് കൂട്ടിയെന്നാണ് മറ്റൊന്ന്. ഫെബ്രുവരിയിൽ എൽഡിഎഫ് സർക്കാരാണ് ഫീസ് കൂട്ടിയത്.
കേന്ദ്രസർക്കാർ ഇടുക്കിയിലെ പരിസ്ഥിതിലോല മേഖല പ്രഖ്യാപിച്ചത് യുഡിഎഫ് സർക്കാരിന്റെ ശിപാർശയിലാണെന്നാണ് മറ്റൊരു കള്ളപ്രചാരണം. ഇരവികുളം, ആനമല, ചിന്നാർ അടക്കം മേഖലകളുൾപ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് പിണറായി സർക്കാർ കേന്ദ്രവുമായി നടത്തിയ കത്തിടപാടുകളെ തുടർന്നാണ്. കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങൾ പലതവണയായി അവരാണു നൽകിയത്.
യുഡിഎഫ് സർക്കാർ കേന്ദ്രവുമായി ഇക്കാര്യത്തിൽ കത്തിടപാടുകൾ നടത്തിയിട്ടില്ല. ഇതെല്ലാം മറച്ചുവച്ചാണ് അധികാരമേറ്റതിന്റെ 17-ാംദിവസം വന്ന പ്രഖ്യാപനം യുഡിഎഫ് സർക്കാരിന്റെ തലയിലാക്കിയത്. സിപിഎം ജില്ലാ സെക്രട്ടറിവരെ നുണപ്രചാരണം നടത്തി.
റേഷൻ വിതരണം സ്തംഭിച്ചെന്നാണ് മറ്റൊരു നുണ. നൽകേണ്ടതിൽ ഒരു ഗ്രാം അരി കുറച്ചിട്ടില്ല. വിൽക്കാത്തതും അധികം ലഭിക്കുന്നതുമായ അരി, ഓണത്തിന് എല്ലാവർക്കും നൽകാനായി സംഭരിക്കുകയാണ്. എന്നിട്ടും യുഡിഎഫ് വന്നു, റേഷൻ മുടങ്ങിയെന്നാണ് കള്ളപ്രചാരണം.
രണ്ടുവർഷം പിആർഡിയുടെ സഹായത്തോടെ നടത്തിയ കള്ളപ്രചാരണങ്ങൾ ജനം ചവറ്റുകുട്ടയിലെറിഞ്ഞു. യുഡിഎഫ് ഭരണകാലം ’ഇരുണ്ട കാലം’ എന്നത് അടക്കം സർക്കാർ ചെലവിൽ പിആർഡി വഴി പ്രചരിപ്പിച്ചു.
യുഡിഎഫ് അധികാരത്തിലെത്തിയതിന് പിന്നാലെ അരഡസനിലേറെ വ്യാജപ്രചാരണങ്ങൾ നടത്തുകയാണ്. ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രചാരണം നടത്തിയെന്നു തെളിഞ്ഞാൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതികാരബുദ്ധിയോടെയും നീതിരഹിതമായും ജീവനക്കാരെ സ്ഥലംമാറ്റുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതികാര നടപടികൾ ഉണ്ടാവില്ലെന്നും ജീവനക്കാരുമായി സഹകരിച്ച് മുന്നോട്ടുപോവുമെന്നും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി.
ഗുരുതര രോഗികൾ, വിരമിക്കാൻ ദിവസങ്ങൾ മാത്രമുള്ളവർ, വനിതകൾ, ക്ലാസ് ഫോർ ജീവനക്കാർ എന്നിവരെയെല്ലാം ദൂരസ്ഥലങ്ങളിലേക്ക് മാറ്റുകയാണെന്നും 33 വകുപ്പുകളിൽ 310 വനിതകളെയും 38 ക്ലാസ് ഫോർ ജീവനക്കാരെയുമടക്കം 1982 പേരെ സ്ഥലംമാറ്റി 207 ഉത്തരവുകൾ കഴിഞ്ഞദിവസങ്ങളിൽ പുറപ്പെടുവിച്ചെന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച വി.ജോയി പറഞ്ഞു.
അധികാരമേൽക്കും മുൻപേ ഇഷ്ടമില്ലാത്തവരെ മാറ്റി. എൻജിഒ അസോസിയേഷന്റെ അപേക്ഷയിൽ മേയ് അഞ്ചിനുതന്നെ വിദ്യാഭ്യാസ വകുപ്പിൽ ആറുപേരെ സ്ഥലംമാറ്റി. സംഘടനാ നേതാക്കൾ ലെറ്റർപാഡിൽ എഴുതിക്കൊടുത്താൽ ആരെയും സ്ഥലംമാറ്റുന്നു. പത്തും പതിനഞ്ചും വർഷമായി ജോലിചെയ്തിരുന്ന താത്കാലികക്കാരെയെല്ലാം പിരിച്ചുവിടുന്നു.
വേണ്ടപ്പെട്ടവർക്ക് ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് മാറ്റം നൽകുന്നു. സുതാര്യമായും ഓണ്ലൈനായും നടത്തിയിരുന്ന സ്ഥലംമാറ്റങ്ങൾ അട്ടിമറിച്ചെന്നും ജോയി പറഞ്ഞു. മന്ത്രി സണ്ണി ജോസഫ് സഹോദരീ ഭർത്താവിനെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിനെയും ജോയി വിമർശിച്ചു.
ഒരു വകുപ്പിലും വ്യാപകമായ സ്ഥലംമാറ്റം നടത്തിയിട്ടില്ലെന്നും ഭരണപരമായ സൗകര്യാർഥം ഏതാനും സ്ഥലംമാറ്റങ്ങൾ മാത്രമാണുണ്ടായതെന്നും മന്ത്രി സണ്ണി ജോസഫ് മറുപടി നൽകി. ഭരണാനുകൂല സംഘടനകളുടെ ആവശ്യപ്രകാരം സ്ഥലംമാറ്റം നടത്തിയെന്ന ആരോപണം തെറ്റാണ്. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന രീതിയിലോ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലോ നടപടികളെടുക്കില്ല. സെക്രട്ടേറിയറ്റിൽ മാത്രം ഇരുനൂറോളം പേർ വിരമിച്ചു. പേഴ്സണൽ സ്റ്റാഫിലേക്കുള്ള മാറ്റങ്ങൾകൂടി കണക്കിലെടുക്കുന്പോൾ ആരോപണം അടിസ്ഥാനരഹിതമാണ്.
കഴിഞ്ഞ പത്തുവർഷം ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയായിരുന്നു. ഒരു ഡസൻ തവണ മാറ്റപ്പെട്ടവരുണ്ട്. സെക്രട്ടേറിയറ്റിൽ 10 വർഷമായി ഇരുന്ന് വേരിറങ്ങിയവരുണ്ട്. അവരെ മാറ്റേണ്ടതുണ്ട്. സ്ഥലംമാറ്റത്തിൽ കഴിഞ്ഞ സർക്കാരിന്റെ നിലപാടായിരിക്കില്ല യുഡിഎഫിന്റേത്. കഴിഞ്ഞകാലത്ത് നീതി നിഷേധിക്കപ്പെട്ടവർക്ക് സ്വാഭാവിക നീതി ലഭിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഭരണമാറ്റത്തിന്റെ പേരിൽ ജീവനക്കാരെ അന്യായമായും ചട്ടവിരുദ്ധമായും മാറ്റുകയാണെന്നും മാനദണ്ഡങ്ങൾ മറികടന്ന് നടത്തിയ സ്ഥലംമാറ്റങ്ങൾ റദ്ദാക്കണമെന്നും പ്രതിപക്ഷനേതാവ് പിണറായിവിജയൻ ആവശ്യപ്പെട്ടു. സീനിയോരിറ്റിയടക്കം പരിഗണിച്ച് സ്ഥലംമാറ്റം സുതാര്യവും മാനദണ്ഡപ്രകാരവും അഴിമതിരഹിതവുമായിരിക്കണം. നീതിരഹിതമായ സ്ഥലംമാറ്റം തുടരുമെന്നാണ് സർക്കാർ നിലപാടെന്നാരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ വാക്കൗട്ട്. കെ.രാജൻ, പി.കെ.പ്രവീണ് എന്നിവരും പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഇന്ധനവില വർധനയിലൂടെ സംസ്ഥാനത്തിനു ലഭിക്കുന്ന അധിക നികുതി കുറയ്ക്കാത്ത സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് ആദ്യദിനംതന്നെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
ഇന്ധനവില അടിക്കടി വർധിപ്പിക്കുന്നതിനാൽ സംസ്ഥാന വിഹിതം ഉടനടി കണക്കാക്കുന്നതിനുള്ള അനിശ്ചിതത്വം കേന്ദ്രം അവസാനിപ്പിച്ചാൽ സംസ്ഥാനത്തിനു ലഭിക്കുന്ന അധിക നികുതി ഉപേക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ മറുപടി നൽകി.
തെരഞ്ഞെടുപ്പുഫലം വന്ന ശേഷം നാലു തവണയാണ് കേന്ദ്ര സർക്കാർ ഇന്ധനവില വർധിപ്പിച്ചത്. അധിക നികുതി സംസ്ഥാനം കണക്കാക്കി വരുമ്പോഴേക്കും വീണ്ടും കൂട്ടും. ഇന്ധനവില വർധനയിലൂടെ കേരളത്തിനു കിട്ടുന്ന അധിക നികുതി വരുമാനം കുറയ്ക്കുന്ന മണ്ടത്തരം കാണിക്കില്ലെന്ന് ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രിയായിരുന്ന ടി.എം. തോമസ് ഐസക് പറഞ്ഞിരുന്നു.
മുൻ ധനമന്ത്രി പറഞ്ഞത് സഭാ രേഖകളിലുണ്ട്. ആ മണ്ടത്തരം കാണിക്കണമെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു. പാചക വാതക വിലക്കയറ്റം മൂലം ഹോട്ടലുകൾ പലതും പൂട്ടി. വില വർധനയുണ്ട്. ഗ്യാസ് കരിഞ്ചന്തയിൽ വിൽക്കുന്നവർക്കെതിരേ റെയ്ഡ് തുടരുന്നുണ്ട്.
വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തിൽ കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. 3000 കോടിയോളം രൂപ സിവിൽ സപ്ലൈസിന് കൊടുക്കാനുള്ളത് കൊടുത്തില്ല.
ഉമ്മൻ ചാണ്ടി സർക്കാർ പെട്രോളിയം ഉത്പന്നങ്ങളുടെ അധിക നികുതി വേണ്ടെന്നു വച്ചു. കഴിഞ്ഞ സർക്കാർ ഒരു രൂപ കുറച്ചില്ലെന്നു മാത്രമല്ല, രണ്ടു രൂപ ഇന്ധന സെസായി ഈടാക്കിയെന്നും സതീശൻ ചൂണ്ടിക്കാട്ടി.
National
ന്യൂഡൽഹി: പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിന്റെ യോഗം എട്ടിന് ഡൽഹിയിൽ നടന്നേക്കുമെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും യോഗത്തെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾ സഖ്യകക്ഷി നേതാക്കൾക്കിടയിൽ നടന്നിട്ടുണ്ടെന്നാണു സൂചന.
തമിഴ്നാട്ടിൽ നേരിട്ട പരാജയത്തിനുശേഷം മുന്നണിയിൽനിന്ന് അകന്ന ഡിഎംകെ യോഗത്തിൽ പങ്കെടുത്തേക്കില്ലെങ്കിലും കോണ്ഗ്രസിന്റെ സഹായത്തോടെ തമിഴ്നാട്ടിൽ ഭരണം പിടിച്ച വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) യോഗത്തിൽ പങ്കെടുക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ബംഗാളിൽ ബിജെപി ആദ്യമായി ഭരണം പിടിച്ച സാഹചര്യത്തിൽ ബിജെപിയുടെ പ്രത്യയശാസ്ത്രത്തെ എതിർക്കുന്ന രാഷ്ട്രീയകക്ഷികളുടെ ഐക്യം ഉറപ്പാക്കേണ്ടത് മുന്നണിയുടെ അനൗദ്യോഗിക ക്യാപ്റ്റൻ സ്ഥാനം വഹിക്കുന്ന കോണ്ഗ്രസിനും അനിവാര്യമാണ്.
നേരത്തേ മുന്നണിയിൽനിന്ന് പുറത്തുപോയ ആം ആദ്മി പാർട്ടിയുടെയും ഇപ്പോൾ മുന്നണിയിൽനിന്ന് അകന്ന ഡിഎംകെയുടെയും നേതൃത്വത്തിൽ മൂന്നാമതൊരു മുന്നണികൂടി ദേശീയ രാഷ്ട്രീയത്തിൽ രംഗപ്രവേശം ചെയ്യുമെന്ന റിപ്പോർട്ടുകൾ വരുന്നതിന്റെകൂടി പശ്ചാത്തിലാണ് നിർണായക യോഗം ചേരാനുള്ള സഖ്യത്തിന്റെ തീരുമാനം.
നീറ്റ് ചോദ്യപേപ്പർ ചോർച്ച, രൂപയുടെ മൂല്യശോഷണം, വിലക്കയറ്റം, സിബിഎസ്ഇ മൂല്യനിർണയത്തിലെ ക്രമക്കേട് തുടങ്ങി രാജ്യത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു ബിജെപി വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുന്നതിലായിരിക്കും യോഗം ശ്രദ്ധ ചെലുത്തുക.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ടു താൻ മൗനിബാബയാണോയെന്ന് ചോദിച്ച് 12 തവണയാണ് മാധ്യമങ്ങൾ പ്രതികരണം തേടിയതെന്നും അതിൽ ഒരുതവണ മൈക്ക് മുഖത്ത് ഇടിച്ചെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മൈക്ക് മുഖത്ത് ഇടിച്ചിട്ടും താൻ മിണ്ടാതെ പോയി.
ഇതൊക്കെ ശരിയാണോ എന്നു ചിന്തിക്കണം. രാവിലെ നടക്കാൻ ഇറങ്ങിയപ്പോഴും തിരിച്ചു വണ്ടിയിൽ കയറുന്പോഴുമെല്ലാം ചോദ്യങ്ങളുമായി പിന്തുടർന്നു. ഡൽഹി വിമാനത്താവളത്തിലും കൊച്ചിയിൽ രാത്രി വിമാനമിറങ്ങിയപ്പോഴും ചാനലുകൾ പ്രതികരണം തേടി പിന്നാലെ വന്നു.
“ഞാൻ ആദ്യമായാണ് മോദിയെ നേരിൽ കാണുന്നത്. കണ്ട ഉടനെ ഞാൻ പറഞ്ഞു, ഇഡിയെ ക്കൊണ്ട് പിണറായിയുടെ വീട് ഉടൻ റെയ്ഡ് ചെയ്യണം. മോദി അപ്പോൾ തന്നെ ഫോണ് എടുത്ത് കുത്തി. സതീശൻ വന്നിട്ട് ആദ്യമായി ഒരു കാര്യം പറയുകയാണ്. നാളെ രാവിലെ തന്നെ എല്ലാ സ്ഥലത്തും റെയ്ഡ് ചെയ്യണം. ഞാൻ പറഞ്ഞു.
ഒരു സ്ഥലത്ത് പോരാ, 12 സ്ഥലത്ത് ചെയ്യണം. അങ്ങനെയാണ് 12 സ്ഥലത്ത് റെയ്ഡ് ചെയ്തത്’- ഇങ്ങനെയാണ് മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളോടു പറയുന്നത്. ഇങ്ങനെയൊക്കെ മറ്റാരു പറഞ്ഞാലും തന്നെക്കുറിച്ചു പിണറായി വിജയൻ ഇങ്ങനെ പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
താൻ മറുപടി പറയേണ്ട സമയം താനാണ് തീരുമാനിക്കേണ്ടത്. മാധ്യമങ്ങൾ ആവശ്യപ്പെടുന്പോഴല്ല. മറിച്ച്, താൻ എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തനിക്ക് വേണം. പ്രതികരണം പഠിച്ചിട്ടാകണം. വെറുതെ പറയാനാവില്ല. ഇതിനെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയുമായി താരതമ്യം ചെയ്യരുത്. എനിക്ക് മുൻപുണ്ടായിരുന്ന മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. പിണറായി വിജയനും കണ്ടിട്ടുണ്ട്.
Kerala
കണ്ണൂർ: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി കടുംപിടുത്തം തുടർന്ന് സിപിഐ. പാർട്ടിക്ക് പൂർണമായും അർഹതപ്പെട്ട പദവിയായതുകൊണ്ടാണ് ഇത് ആവശ്യപ്പെടുന്നത്. ഇതിൽ നിന്നും ഒരടി പോലും പിന്നോട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
മുന്നണിക്കുള്ളിൽ പദവിയെച്ചൊല്ലി ചർച്ചകൾ സജീവമാകുന്നതിനിടെയാണ് സിപിഐ നിലപാട് കടുപ്പിക്കുന്നത്. ഉപനേതാവായി ആരെ തെരഞ്ഞെടുക്കണമെന്നതിൽ പാർട്ടിക്ക് വ്യക്തമായ ധാരണയുണ്ട്. എൽഡിഎഫ് പ്രതിപക്ഷത്തിരിക്കുമ്പോൾ സിപിഎം തന്നെയാണ് പ്രതിപക്ഷ നേതൃപദവിയും ഉപനേതാവ് പദവിയും കൈവശം വെക്കുന്നത്.
എന്നാൽ ഇക്കുറി അതിന് മാറ്റം വേണം. തങ്ങളുടെ ആവശ്യം ന്യായമാണെന്ന് എൽഡിഎഫിലെ മറ്റ് കക്ഷികൾ തന്നെ പറയുന്നുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിലും അദ്ദേഹം വിമർശനം ഉന്നയിച്ചു.
Kerala
തിരുവനന്തപുരം: കേരളത്തിൽ ഒരു യഥാർഥ ജനകീയ പ്രതിപക്ഷമായി എൻഡിഎ പ്രവർത്തിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി എം.ടി രമേശ്.
ജനങ്ങളുടെ രാഷ്ട്രീയ പ്രശ്നങ്ങളും ജീവിത പ്രശ്നങ്ങളും നിയമസഭയിൽ അവതരിപ്പിക്കുക എന്നതാണ് ബിജെപിയുടെ പ്രധാന ഉത്തരവാദിത്തമെന്നും സംസ്ഥാന നേതൃയോഗ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് എം.ടി രമേശ് പറഞ്ഞു.
എൽഡിഎഫിനും യുഡിഎഫിനും ബദൽ ഉയർന്നുവന്നതായും ജനം അത് അംഗീകരിച്ചെന്നുമാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന സിപിഎം സംസ്ഥാന സമിതിയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി.സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ചത്.
ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കുന്നത്. പത്തു വർഷം മുഖ്യമന്ത്രിയായിരുന്നതിനു ശേഷമാണ് പിണറായി വിജയൻ പ്രതിപക്ഷനിരയെ നയിക്കാൻ എത്തുന്നത്. കെ.എൻ.ബാലഗോപാലിന്റെ പേരായിരുന്നു പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉയര്ന്നുവന്നിരുന്നത്.
എന്നാല് പിണറായി നയിക്കട്ടെയെന്ന് സംസ്ഥാന സമിതിയോഗം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ടേമിൽ പിണറായി മുഖ്യമന്ത്രിയും വി.ഡി.സതീശൻ പ്രതിപക്ഷ നേതാവുമായിരുന്നു.നിലവിൽ ധർമ്മടത്തു നിന്നുള്ള എംഎൽഎയാണ് പിണറായി വിജയൻ.
അതേസമയം പ്രതിപക്ഷ ഉപനേതാവ് സ്ഥാനം തങ്ങൾക്കുവേണമെന്ന് സിപിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായില്ല.
Kerala
ഹൈദരാബാദ്: പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ യുദ്ധത്തെത്തുടർന്നു രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്, ഇന്ധന ഉപഭോഗം കുറയ്ക്കണം തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം.
ഇന്ധനപ്രതിസന്ധിയും മറ്റും മറികടക്കാൻ കാര്യമായൊന്നും ചെയ്യാത്ത കേന്ദ്രസർക്കാർ രാജ്യത്തെ വീണ്ടും കോവിഡ് കാലത്തിനു സമാനമായ ലോക്ക്ഡൗണിലേക്കു നയിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
മൂന്നു മാസമായിട്ടും കൃത്യമായ ബദൽ സംവിധാനങ്ങൾ ഒരുക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നു കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. എന്നാൽ, പ്രധാനമന്ത്രിയുടെ ആഹ്വാനം ആത്മനിർഭർ ഭാരതത്തിലേക്കുള്ള ചുവടുവയ്പാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
കടുത്ത മിതവ്യയ നടപടികൾ പാലിച്ച് ജനങ്ങൾ സഹകരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ആഹ്വാനം ചെയ്തത്. പെട്രോൾ, ഡീസൽ ഉപഭോഗം കുറയ്ക്കുക, വിദേശയാത്രകൾ ഒഴിവാക്കുക, സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്കു മാറ്റിവയ്ക്കുക തുടങ്ങിയ നിർദേശങ്ങളാണു പ്രധാനമന്ത്രി മുന്നോട്ടുവച്ചത്. ഹൈദരാബാദിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടതു നിലവിലെ സാഹചര്യത്തിൽ അനിവാര്യമാണെന്നു പ്രധാനമന്ത്രി ഓർമിപ്പിച്ചു. യുദ്ധം തുടങ്ങിയ ശേഷം ക്രൂഡ് ഓയിൽ വില ബാരലിന് 120 ഡോളറിലേക്ക് ഉയർന്നതും രൂപയുടെ മൂല്യം 95-ലേക്കു താഴ്ന്നതും രാജ്യത്തിനു വലിയ ബാധ്യതയാകുന്നുണ്ട്.
പെട്രോൾ, ഡീസൽ ഉപഭോഗം പരമാവധി കുറയ്ക്കുക, മെട്രോ സൗകര്യമുള്ള നഗരങ്ങളിൽ അത് ഉപയോഗിക്കുക, കാർ പൂളിംഗ് പ്രോത്സാഹിപ്പിക്കുക, കോവിഡ് കാലത്തു നടപ്പാക്കിയ "വർക്ക് ഫ്രം ഹോം' രീതിയും ഓൺലൈൻ മീറ്റിംഗുകളും വീണ്ടും പ്രാവർത്തികമാക്കുക, ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നതും അത്യാവശ്യമല്ലാത്ത വിദേശയാത്രകളും ഒഴിവാക്കുക, ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുക, രാസവളങ്ങൾക്കു പകരം പ്രകൃതിദത്ത കൃഷി രീതിയിലേക്കു മാറുക തുടങ്ങിയ നിർദേശങ്ങളാണു പ്രധാനമന്ത്രി മുന്നോട്ടുവയ്ക്കുന്നത്.
ആഗോള ഊർജ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇന്ധന വില വരും ദിവസങ്ങളിൽ വർധിപ്പിക്കേണ്ടി വന്നേക്കാമെന്ന സൂചനയും ഔദ്യോഗിക വൃത്തങ്ങൾ നൽകുന്നുണ്ട്. നിലവിൽ പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടമാണ് എണ്ണ കമ്പനികൾ നേരിടുന്നത്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നേരിടേണ്ടിവന്ന കനത്ത പരാജയത്തിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി മമത ബാനർജി. ബിജെപി മുഖ്യമന്ത്രി അധികാരമേറ്റ സാഹചര്യത്തിൽ, ബിജെപിയെ പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് മമത ബാനർജി പറഞ്ഞു.
ബിജെപിക്കും മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും എതിരെ പോരാടാൻ പശ്ചിമ ബംഗാളിലെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്ന് ടിഎംസി അധ്യക്ഷ മമത ശനിയാഴ്ച ആഹ്വാനം ചെയ്തു.
ദേശീയ പാർട്ടികളും വിദ്യാർഥി സംഘടനകളും സന്നദ്ധ സംഘടനകളും ഒറ്റെക്കെട്ടായി നിൽക്കണമെന്നും മമത ആവശ്യപ്പെട്ടു.
Leader Page
തിരുവനന്തപുരം: തെരഞ്ഞെടുപ്പു തോൽവിയിൽ ഇന്നലെ വരെ ഒന്നും മിണ്ടാതെ കണ്ണൂരിൽനിന്ന് തലസ്ഥാനത്തേക്കു തിരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോയെന്ന ആകാംക്ഷയിലാണു രാഷ്ട്രീയ കേരളം. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യത്തിൽ തീരുമാനമൊന്നും കൈക്കൊള്ളാൻ സാധ്യതയില്ലെങ്കിലും പിണറായി വിജയന്റെ മനസറിയാൻ പാർട്ടി നേതൃത്വം പലവഴിയും തേടുകയാണ്. പിണറായി തന്നെ പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിലാണു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഭൂരിപക്ഷം സെക്രട്ടേറിയറ്റ് അംഗങ്ങളും.
2011ൽ വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി സ്ഥാനം മാറിയിട്ടും പ്രതിപക്ഷ നേതാവായതാണു പാർട്ടിക്കു 2016ൽ വീണ്ടും ഭരണത്തിൽ തിരിച്ചുവരാനുള്ള സാധ്യത വർധിപ്പിച്ചതെന്നു ചൂണ്ടിക്കാട്ടിയാണു നിലവിലെ സിപിഎം നേതൃത്വം പിണറായി വിജയനായി വാദിക്കുന്നത്.
തെരഞ്ഞെടുപ്പു തോൽവി പ്രതീക്ഷിച്ചതാണെന്നു സിപിഎം നേതാക്കൾ രഹസ്യമായി പറയുന്നുണ്ടെങ്കിലും ഇങ്ങനെയൊരു കനത്ത പരാജയം നേതൃത്വം നിനച്ചിരുന്നില്ല. തെരഞ്ഞെടുപ്പിനു മുമ്പും പരാജയം സംഭവിച്ച ശേഷവും സംസ്ഥാനത്തു ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നുവെന്നു സമ്മതിക്കാൻ സിപിഎം നേതൃത്വം തയാറായിട്ടില്ല. പിന്നെവിടെയാണു പാളിച്ച പറ്റിയതെന്നു പറയാനും പാർട്ടി നേതൃത്വം ഇതുവരെയും മുതിർന്നിട്ടില്ല.
അങ്ങനെ ആഴത്തിലുള്ള ഒരു രാഷ്ട്രീയ പരിശോധന സിപിഎം ഈ അടുത്തകാലത്തൊന്നും നടത്താൻ പോകുന്നില്ലെന്നുള്ളതും പാർട്ടിയുടെ സമീപകാല ചരിത്രം പരിശോധിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. തെരഞ്ഞെടുപ്പ് അവലോകനത്തിനായി അടുത്ത ദിവസങ്ങളിൽ ചേരാൻ പോകുന്ന പാർട്ടി ജില്ലാ നേതൃയോഗങ്ങളിൽ തോൽവിയുടെ കാരണങ്ങൾ ചികഞ്ഞു പരിശോധിക്കുമ്പോൾ ഒന്നും രണ്ടും പ്രതിസ്ഥാനങ്ങളിൽ വിചാരണചെയ്യപ്പെടാൻ പോകുന്നതു പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമാണ്.
ഭരണവിരുദ്ധ വികാരം, മുഖ്യമന്ത്രിയുടെ പ്രവർത്തനം, പാർട്ടി സംഘടനാ സംവിധാനത്തിലെ പാളിച്ച, സ്ഥാനാർഥിനിർണയം എല്ലാം ജില്ലാ നേതൃത്വങ്ങൾ വിശദമായി ചർച്ച ചെയ്യും. കടുത്ത വിമർശനം ഭരണത്തിനും പാർട്ടി നേതൃത്വത്തിനുമെതിരെ ഉണ്ടാകുമെന്നുള്ളതും തീർച്ചയാണ്. ജില്ലാ കമ്മിറ്റികളിലെ ഈ വിമർശനവും വികാരവും സംസ്ഥാന സമിതിയിലും ആവർത്തിക്കപ്പെട്ടേക്കാം. എന്നാൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഈ വിമർശനങ്ങളും പരിശോധനയും ആവിയായിപോകും. സെക്രട്ടേറിയറ്റിൽ കാരണങ്ങൾ ഒരുപാടു പറയാനുണ്ടാകും മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും. ഒന്നും മിണ്ടാതെ എല്ലാം തലകുലുക്കി കേൾക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാകും ശരിക്കും പ്രതിസ്ഥാനത്താകുക.
കണ്ണൂരിലെ പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടി വിട്ടു കോണ്ഗ്രസ് പിന്തുണയോടെ മത്സരിച്ചു ജയിച്ചവർ സിപിഎം നേതാക്കളുടെ ഉറക്കം കെടുത്തുകയാണ്. ഈ രണ്ടു മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർഥികൾ എങ്ങനെ പരാജയപ്പെട്ടുവെന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും അണികളോട് സമാധാനം പറഞ്ഞേ മതിയാകൂ.
ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ കണ്ണൂരിലെ പാർട്ടി നേതൃത്വത്തിന് പങ്കില്ലെന്ന് അവിടുത്തെ പരിണിതപ്രജ്ഞരായ നേതാക്കൾതന്നെ പറയുമ്പോൾ ആരുടെ പിടിവാശിക്കാണു പാർട്ടി സംസ്ഥാന നേതൃത്വം വഴങ്ങിയതെന്നു പിണറായിക്കെങ്കിലും വിശദീകരിക്കേണ്ടിവരും. ഇങ്ങനെ വരുമ്പോൾ പിണറായി പഴയതുപോലെ ഗോവിന്ദനെ പിന്തുണയ്ക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
എല്ലാം പാർട്ടി നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്നു പിണറായി പറഞ്ഞൊഴിഞ്ഞാൽ ഒരു പക്ഷേ പാർട്ടി സെക്രട്ടറിയായുള്ള എം.വി. ഗോവിന്ദന്റെ മുന്നോട്ടുപോക്ക് സുഗമമാകില്ല. തോൽവിക്കുശേഷം പാർട്ടിയോട് അനുഭാവം പുലർത്തുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഗോവിന്ദനെതിരേ ശക്തമായ വിമർശനമാണ് ഉയർന്നുവരുന്നത്. കണ്ണൂരിലെതന്നെ പ്രമുഖ നേതാക്കളുടെ ബന്ധുക്കളായിട്ടുള്ളവർ തന്നെ ഇത്തരം വിമർശന പോസ്റ്റുകൾക്കു നേതൃത്വം നൽകുന്നുവെന്നുള്ളതും പാർട്ടി നേതൃത്വത്തിന്റെ ചങ്കിടിപ്പു കൂട്ടുകയാണ്.
തെരഞ്ഞെടുപ്പ് അവലോകനത്തിനായി വരുംദിവസങ്ങളിൽ സിപിഐ ഉൾപ്പെടെയുള്ള ഇടതുമുന്നണിയിലെ മറ്റു പാർട്ടികൾ യോഗം ചേരുന്നുണ്ട്. ഭരണവിരുദ്ധവികാരം ഉണ്ടെന്ന് ഇതുവരെ പരസ്യമായി പറയാത്ത സിപിഐക്കു യാഥാർഥ്യം പറയേണ്ടിവരുമെന്നാണ് അവരുടെ നേതാക്കളുടെ സംഭാഷണത്തിൽനിന്ന് മനസിലാക്കാൻ കഴിയുന്നത്.
ഇന്നു സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും നാളെ സംസ്ഥാന കൗണ്സിലും ചേരും. രണ്ടു യോഗങ്ങളിലും സിപിഎമ്മും പിണറായി വിജയനുമാകും തോൽവിയിൽ ഏറെ പഴികേൾക്കാൻ പോകുന്നത്.
National
ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിക്കണമെന്ന ആവശ്യവുമായി എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ സമീപിച്ചു. നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും വില പുതുക്കി നിശ്ചയിക്കാൻ അടിയന്തരമായി അനുമതി വേണമെന്നുമാണ് കമ്പനികളുടെ ആവശ്യം. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതാണ് കമ്പനികളെ സമ്മർദത്തിലാക്കുന്നത്.
പെട്രോൾ വിൽപ്പനയിൽ നിലവിൽ ലിറ്ററിന് 20 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ഈ പ്രവണത തുടർന്നാൽ ഡീസൽ വിൽപ്പനയിലെ നഷ്ടം ലിറ്ററിന് 100 രൂപയിലേക്ക് വരെ എത്തിയേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു. ലിറ്ററിന് 10 മുതൽ 20 രൂപ വരെ വർധന വേണമെന്നാണ് എണ്ണക്കമ്പനികളുടെ ആവശ്യം. എന്നാൽ, കമ്പനികളുടെ ശിപാർശയിൽ കേന്ദ്ര സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായെങ്കിലും ഇന്ധനവില വർധിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനു കാരണമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ. വിലക്കയറ്റത്തിന് വഴിവയ്ക്കുന്ന ഇത്തരം നീക്കങ്ങൾ സാധാരണക്കാരെ നേരിട്ട് ബാധിക്കുമെന്നതിനാൽ നിലവിൽ വില വർധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണു കേന്ദ്രം. ഇന്ധനവില വർദ്ധന സംബന്ധിച്ച യാതൊരു ശിപാർശയും നിലവിൽ മന്ത്രാലയത്തിന്റെ പരിഗണനയിലില്ലെന്ന് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
അതേസമയം, വില വർധിപ്പിക്കാനുള്ള നീക്കമുണ്ടായാൽ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി. ജനങ്ങളെ ദുരിതത്തിലാക്കുന്ന തീരുമാനങ്ങളിൽനിന്ന് സർക്കാർ പിന്മാറണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. നിലവിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എണ്ണക്കമ്പനികൾ.
Kerala
കണ്ണൂര്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിക്കെതിരേ മത്സരിച്ചയാളുടെ മൈക്ക് പ്രചാരണത്തിനു വാഹനമോടിച്ചതിന് ഡ്രൈവർ ജോലി ചെയ്യുന്ന പാർട്ടി അംഗത്തെ സിപിഎം പുറത്താക്കി. പയ്യന്നൂർ ടൗൺ ബ്രാഞ്ച് അംഗം തായിനേരിയിലെ എൻ.വി. കുഞ്ഞികൃഷ്ണനെയാണ് സിപിഎം പുറത്താക്കിയത്.
സിപിഎം ലോക്കല് കമ്മിറ്റിയുള്പ്പെടെയുള്ള മേല്ക്കമ്മിറ്റികളെടുത്ത തീരുമാനം ബുധനാഴ്ചയാണ് ടൗണ് എ ബ്രാഞ്ചില് റിപ്പോര്ട്ട് ചെയ്തത്. ഫണ്ടുകളിലെ ക്രമക്കേട് ഉന്നയിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയും എൽഡിഎഫ് സ്ഥാനാർഥി ടി.ഐ. മധുസൂദനനെതിരേ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയും ചെയ്ത വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം എൻ.വി. കുഞ്ഞികൃഷ്ണൻ ഓടിച്ചിരുന്നു. ഇതാണ് പാർട്ടിയെ ചൊടിപ്പിച്ചത്.
തന്റെ ഉപജീവനമാർഗമാണ് വാഹനമോടിക്കലെന്നാണ് ഇതു സംബന്ധിച്ച് എൻ.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞത്. നാലു പതിറ്റാണ്ടിലേറെയായി പാർട്ടിയുമായി ബന്ധമുള്ള താൻ 23 വർഷമായി സ്വന്തമായി വാഹനം ഓടിച്ചാണ് ജീവിക്കുന്നത്. പത്തു ദിവസത്തെ പണി കിട്ടിയപ്പോൾ പോയി. വാഹനം വിളിക്കുന്നയാളുടെ രാഷ്ട്രീയം നോക്കിയല്ല ഇത്രയും കാലം ജോലി ചെയ്തത്. കൂടാതെ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വാഹനം ഓടിക്കരുതെന്ന് പാർട്ടി നേതൃത്വം തനിക്ക് ഒരു നിർദേശവും നൽകിയിട്ടില്ലെന്നും എൻ.വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശന ചടങ്ങില് പങ്കെടുത്തതിന് പയ്യന്നൂരിലെ മറ്റൊരു പാർട്ടി അംഗമായിരുന്ന ടി. പുരുഷോത്തമനെ ദിവസങ്ങള്ക്ക് മുന്പ് സിപിഎം പുറത്താക്കിയിരുന്നു.
International
ലണ്ടൻ: എപ്സ്റ്റീൻ ബന്ധമുള്ള പീറ്റർ മാൻഡൽസണിനെ യുഎസ് അംബസഡറായി നിയമിച്ചതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറുടെ രാജിക്കായി വീണ്ടും ശബ്ദമുയർത്തി പ്രതിപക്ഷം.
മാൻഡൽസണിന്റെ പശ്ചാത്തലം പരിശോധിക്കാതെയാണ് സ്റ്റാർമർ സർക്കാർ നിയമനം നല്കിയതെന്ന് ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണിത്.
ദേശസുരക്ഷയെ വഞ്ചിച്ച സ്റ്റാർമർ രാജിവയ്ക്കണമെന്ന് മുഖ്യ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് കിമി ബാഡനോക്ക് സോഷ്യൽ മീഡിയയിൽ കുറിച്ചു. പാർലമെന്റിനെയും ബ്രിട്ടീഷ് ജനതയെയും തെറ്റിദ്ധരിപ്പിച്ച പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് ലിബറൽ ഡെമോക്രാറ്റ് നേതാവ് എഡ് ഡേവിയും ആവശ്യപ്പെട്ടു.
അതേസമയം, പശ്ചാത്തല പരിശോധനയിലുണ്ടായ വീഴ്ചയെക്കുറിച്ച് സ്റ്റാർമറിനോ വിദേശകാര്യമന്ത്രിക്കോ അറിവുണ്ടായിരുന്നില്ലെന്ന് സർക്കാർ വക്താവ് പ്രതികരിച്ചു.
2024ലാണ് മാൻഡൽസൺ യുഎസ് അംബാസഡറായി നിയമിക്കപ്പെട്ടത്. ജയിലിൽ മരിച്ച കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടെന്ന കാര്യം പുറത്തുവന്നതോടെ മാൻഡൽസണിനു രാജിവയ്ക്കേണ്ടിവന്നു.
ഫെബ്രുവരിയിൽ ബ്രിട്ടീഷ് പോലീസ് മാൻഡൽസണിനെ അധികാര ദുർവിനിയോഗത്തിന് അറസ്റ്റ് ചെയ്തെങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചു.
National
ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വലിയ രാഷ്ട്രീയ തർക്കങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്ന വനിതാ സംവരണത്തിനായുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ബില്ല് പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ഭരണപക്ഷത്തിന് കഴിയാതെ വന്നതോടെയാണ് ബിൽ തള്ളപ്പെട്ടത്.
537 അംഗങ്ങളുള്ള ലോക്സഭയിൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ 360 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. എന്നാൽ 293 അംഗങ്ങൾ മാത്രമുള്ള എൻഡിഎയ്ക്ക് ആവശ്യമായ 67 വോട്ടുകൾ അധികമായി സമാഹരിക്കാൻ സാധിച്ചില്ല. ബില്ല് തടയുന്നത് 'ക്രൂരമായ രാഷ്ട്രീയമാണെന്ന്' ആഭ്യന്തര മന്ത്രി അമിത് ഷാ വിമർശിച്ചു. അതേസമയം, മണ്ഡല പുനർനിർണയത്തിലെ അശാസ്ത്രീയതയും പ്രാദേശിക പ്രാതിനിധ്യത്തിലെ കുറവും ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിർത്തു.
2023-ലെ 'നാരി ശക്തി വന്ദൻ അധികാരി' നിയമം 2026 ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചിരുന്നുവെങ്കിലും, അടുത്ത സെൻസസിന് ശേഷമുള്ള മണ്ഡല പുനർനിർണയത്തിന് ശേഷം മാത്രമേ ഇത് നടപ്പിലാക്കാൻ കഴിയൂ എന്ന സാങ്കേതിക വശം തിരിച്ചടിയായി.
വനിതാ സംവരണ ബില്ലിനൊപ്പം അവതരിപ്പിച്ച മണ്ഡല പുനർനിർണയ ബിൽ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ ഭേദഗതി ബിൽ എന്നിവയിലും സഭയിൽ ചർച്ചകൾ തുടരുകയാണ്. പ്രതിപക്ഷം ഒന്നിച്ച് നിന്നതോടെ ഭരണഘടനാ ഭേദഗതികൾ പാസാക്കുക എന്നത് സർക്കാരിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
National
ന്യൂഡൽഹി: ഇന്നു നടക്കുന്ന രാജ്യസഭ ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പിൽനിന്ന് പ്രതിപക്ഷം വിട്ടുനിൽക്കും. പ്രതിപക്ഷവുമായി യാതൊരു ചർച്ചയും നടത്താതെ സർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കേണ്ടതില്ലെന്നു വ്യക്തമാക്കിയാണ് തീരുമാനം.
പ്രതിപക്ഷവുമായി കൂടിയാലോചനകൾ നടത്താതെ ബിജെപി ഏകപക്ഷീയമായാണു നീങ്ങുന്നതെന്ന് രാജ്യസഭ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയ്റാം രമേശ് പറഞ്ഞു. രാഷ്ട്രപതി നാമനിർദേശം ചെയ്തു രാജ്യസഭയിലെത്തിയ ഹരിവംശ് നാരായണ് സിംഗ് എൻഡിഎ സ്ഥാനാർഥിയായി രാജ്യസഭാ സെക്രട്ടേറിയറ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ രാജ്യസഭ ഉപാധ്യക്ഷസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കും.
കഴിഞ്ഞ ഒന്പതിന് ഹരിവംശ് നാരായണ് സിംഗിന്റെ കാലാവധി അവസാനിച്ചതോടെയാണ് രാഷ്ട്രപതി നാമനിർദേശം ചെയ്തു വീണ്ടും രാജ്യസഭയിലെത്തിയത്. എന്നാൽ രാഷ്ട്രപതി നാമനിർദേശം ചെയ്ത വ്യക്തിയെ രാജ്യസഭ ഉപാധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നത് ചരിത്രത്തിൽ ആദ്യമാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. മൂന്നാം തവണയാണു ഹരിവംശ് ഉപാധ്യക്ഷ പദവിയിലേക്ക് എത്തുന്നത്.
National
ന്യൂഡൽഹി: വനിതാ സംവരണ ബില്ലിനോടനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയ ചർച്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ഗാന്ധി എംപി. എന്നാൽ പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകളുടെ കാര്യത്തിൽ ഒരു നഷ്ടവും സംഭവിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി.
സ്വാതന്ത്ര്യത്തിന് പിന്നാലെ സ്ത്രീകൾക്ക് വോട്ടവകാശം ഉറപ്പാക്കിയതും തദ്ദേശ ഭരണസ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്തിയതും കോൺഗ്രസാണെന്ന് പ്രിയങ്ക ഓർമിപ്പിച്ചു. അന്ന് ബിജെപി സംവരണത്തെ എതിർക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു. ഒബിസി വിഭാഗത്തിന് അർഹമായ സംവരണം നൽകാൻ സർക്കാർ ഭയപ്പെടുകയാണ്. ജാതി സംവരണം ഒഴിവാക്കാനാണ് പഴയ സെൻസസ് കണക്കുകൾ ആധാരമാക്കുന്നത്. ഒബിസി വിഭാഗത്തിന്റെ അവകാശങ്ങൾ കവരാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകളുടെ ചാമ്പ്യനാകാൻ ശ്രമിക്കുകയാണെന്നും എന്നാൽ നിലവിലെ 543 സീറ്റുകളിലും ഇപ്പോൾ തന്നെ സംവരണം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്നും പ്രിയങ്ക ചോദിച്ചു. മണ്ഡല പുനർനിർണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സീറ്റ് വിഹിതം കുറയുമെന്നത് വസ്തുതാവിരുദ്ധമാണ്. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവുണ്ടാകും.
തമിഴ്നാടിന്റെ സീറ്റ് വിഹിതം 7.18 ശതമാനത്തിൽ നിന്ന് 7.23 ശതമാനമായി ഉയരും. കർണാടകയിലെ സീറ്റുകൾ 28-ൽ നിന്ന് 42 ആയി വർധിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് നഷ്ടമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി എന്ന നിലയിൽ ഉറപ്പ് നൽകുന്നുവെന്നും അമിത് ഷാ പറഞ്ഞു. നിലവിലെ മണ്ഡല പുനർനിർണയ ചട്ടങ്ങൾ യുപി.എ സർക്കാരിന്റെ കാലത്ത് പാസാക്കിയതാണെന്നും സർക്കാർ അത് പിന്തുടരുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാൽ ബില്ലിനെ എതിർക്കുന്നവരോട് രാജ്യത്തെ സ്ത്രീകൾ ക്ഷമിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ലോക്സഭയിലുള്ള സീറ്റ് അനുപാതം അതേപടി നിലനിർത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
അതേസമയം, ഭരണഘടനയെ ഹൈജാക്ക് ചെയ്ത് സംസ്ഥാനങ്ങളുടെ അവകാശം ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. വോട്ടെടുപ്പിന് ശേഷമാണ് ഭരണഘടനാ ഭേദഗതി ബിൽ ചർച്ചയ്ക്കെടുക്കാൻ സഭ അനുമതി നൽകിയത്. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ വിശദമായ റിപ്പോർട്ട് സർക്കാർ സഭയിൽ സമർപ്പിക്കും.
International
ടെഹ്റൻ: ഇറാനുമായുള്ള വെടിനിർത്തലിനെ ശക്തമായി വിമർശിച്ച് ഇസ്രയേൽ പ്രതിപക്ഷ നേതാക്കൾ. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
"നമ്മുടെ ചരിത്രത്തിൽ ഇതുപോലൊരു രാഷ്ട്രീയ ദുരന്തം ഉണ്ടായിട്ടില്ല. നമ്മുടെ ദേശീയ സുരക്ഷയുടെ കാതലായ കാര്യങ്ങളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ ഇസ്രായേൽ മേശയുടെ അടുത്തുപോലും ഉണ്ടായിരുന്നില്ല.'-ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് എക്സിൽ കുറിച്ചു.
"ആവശ്യപ്പെട്ടതെല്ലാം സൈന്യം നടപ്പിലാക്കി, പൊതുജനങ്ങൾ പ്രതിരോധശേഷി കാണിച്ചു, പക്ഷേ നെതന്യാഹു രാഷ്ട്രീയമായി പരാജയപ്പെട്ടു, തന്ത്രപരമായി പരാജയപ്പെട്ടു, അദ്ദേഹം സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നേടിയില്ല'. - യെയർ ലാപിഡ് വ്യക്തമാക്കി.
ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഷി നിർവീര്യമാക്കണമെന്നും ഇറാൻ ഭരണകൂടത്തെ ദുർബലപ്പെടുത്തുകയോ അട്ടിമറിക്കുകയോ ചെയ്യണമെന്നും ടെഹ്റാന്റെ പ്രാദേശിക സ്വാധീനം തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഹങ്കാരം, അശ്രദ്ധ, ആസൂത്രണത്തിന്റെ അഭാവം എന്നിവ മൂലം നെതന്യാഹു വരുത്തിയ രാഷ്ട്രീയവും തന്ത്രപരവുമായ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഞങ്ങൾക്ക് വർഷങ്ങളെടുക്കുമെന്നും ലാപിഡ് കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനു നേരെയുണ്ടായ ആക്രമണം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ ഇസ്രായേൽ പിന്തുണയ്ക്കുന്നുവെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. എന്നാൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്കെതിരെ ലെബനനിൽ നടക്കുന്ന പോരാട്ടം വെടിനിർത്തലിൽ ഉൾപ്പെടില്ലെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.
International
ടെൽ അവീവ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെടിനിർത്തലിനെ പിന്തുണച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിമർശിച്ച് ഇസ്രേലി പ്രതിപക്ഷം.
വെടിനിർത്തൽ ഇസ്രയേലിനൊരു രാഷ്ട്രീയ ദുരന്തമാണെന്ന് പ്രതിപക്ഷനേതാവ് യയ്ർ ലാപിഡ് ആരോപിച്ചു. ഇസ്രയേലിന്റെ ദേശീയ സുരക്ഷ സംബന്ധിച്ച കാതലായ തീരുമാനമെടുക്കുമ്പോൾ നമ്മൾ ചർച്ചാമേശയിൽപോലുമുണ്ടായിരുന്നില്ല.
സൈന്യം ആവശ്യപ്പെട്ടതെല്ലാം ചെയ്തു. പൊതുജനങ്ങൾ അവിശ്വസനീയമായ ധീരത പ്രകടിപ്പിച്ചു, പക്ഷേ നെതന്യാഹു രാഷ്ട്രീയമായും തന്ത്രപരമായും പരാജയപ്പെട്ടു, അദ്ദേഹം സ്വയം നിശ്ചയിച്ച ലക്ഷ്യങ്ങളൊന്നും നേടിയില്ലെന്നും ലാപിഡ് കൂട്ടിച്ചേർത്തു.
Leader Page
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ചും ക്രൈസ്തവർക്കെതിരായി പല തരത്തിലുള്ള നിയമങ്ങളും നിയന്ത്രണങ്ങളും വർധിച്ചു വരികയാണല്ലോ. അതിൽ ഗവൺമെന്റുകൾ നേരിട്ട് ഏർപ്പെടുത്തുന്ന മതപരിവർത്തന നിരോധന നിയമങ്ങളും അവയെ തുടർന്ന് ചില സംഘടനകൾ നടത്തുന്ന അക്രമങ്ങളും ഉൾപ്പെടും. ഇതിലേറ്റവും ഗൗരവമായത് ക്രൈസ്തവനായതുകൊണ്ട് മരിച്ചാൽ ഇന്ത്യൻ മണ്ണിൽ അടക്കാൻ സാധിക്കില്ല എന്നുള്ള ഛത്തീഗഡ്പോലെയുള്ള സംസ്ഥാനങ്ങളിലെ നിയന്ത്രണങ്ങളാണ്.
മതപരിവർത്തന നിരോധന നിയമത്തിലെ കഠിനശിക്ഷകളും ഇതുപോലെതന്നെ. ഇതിലെ അവസാനത്തേതാണല്ലോ വിദേശ ഫണ്ട് നിയന്ത്രണം. സ്ഥാപനങ്ങളും, എന്തിന് ആരാധനാലയങ്ങൾപോലും ഗവൺമെന്റിന് ഏറ്റെടുക്കാനും ആരാധനാ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സാധിക്കുന്ന തരത്തിൽ നിയമനിർമാണം നടത്താൻ പറ്റിയ രീതിയിലാണ് ഗവൺമെന്റ് ഇതുമായി ബന്ധപ്പെട്ട ബില്ലിൽ പദ്ധതിയിടുന്നത്. പ്രതിഷേധത്തെത്തുടർന്ന് തല്കാലത്തേക്ക് മാറ്റിവച്ചെങ്കിലും, പൂർണമായി ഒഴിവായിട്ടില്ല. ഇനിയും ഇതിലും കഠിനമായ നിയമനിർമാണവും നിയന്ത്രണവും തള്ളിക്കളയാനാവില്ല. ഈ നിയന്ത്രണങ്ങളെല്ലാം ഇപ്പോൾ ചർച്ചയായത് ക്രൈസ്തവർക്ക് ഏറ്റവും പ്രധാനമായിട്ടുള്ള ഈസ്റ്റർ ഞായർ ഉൾപ്പെടുന്ന വിശുദ്ധ വാരത്തിലാണെന്നുള്ളത് പ്രസക്തമാണ്.
ഇതിനോട് സമാനവും, എന്നാൽ കുറച്ചുകൂടെ ക്രൂരവുമായ ക്രിസ്തുമത പീഡനത്തെക്കുറിച്ചെഴുത്തപ്പെട്ട നോവലാണ് ഗ്രഹാം ഗ്രീൻ എന്ന ഇംഗ്ലീഷ് നോവലിസ്റ്റിന്റെ "ശക്തിയും മഹത്വവും’ (The Power and the Glory ). ഇത്തരം പീഡനങ്ങളുടെ ഫലമായി സഭയ്ക്കുണ്ടാകുന്ന മാറ്റങ്ങളും, പ്രത്യേകിച്ച് മിശിഹായുടെ ഉത്ഥാന അനുഭവം എങ്ങനെയാണ് ഈ കാലഘട്ടത്തിൽ സഭയെ നയിക്കുന്നതെന്നും നോവൽ വിവരിക്കുന്നു. മേല്പറഞ്ഞ നിയമങ്ങൾക്കെതിരേ രാഷ്ട്രീയമായും നിയമപരമായും പ്രതിരോധം തീർക്കുന്നതിനോടൊപ്പം, ഈ ഈസ്റ്റർ ദിനത്തിൽ ധ്യാനവിഷയമാക്കാവുന്ന നോവലാണ് ഇതെന്ന് തോന്നുന്നു. യഥാർഥ കത്തോലിക്കാ സഭയെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും പൗരോഹിത്യത്തെക്കുറിച്ചും ഉൾകാഴ്ചകൾ ഇതിലുണ്ട്. ഭൗതികമായ പലതിന്റെയും സഹായമില്ലാതെ ഇവയ്ക്ക് നിലനിൽക്കാൻ സാധിക്കും. അങ്ങനെ നിലനിൽക്കുന്നതാണ് വിശ്വാസവും.
1940ൽ എഴുതപ്പെട്ട ഈ നോവൽ 1920കളിൽ മെക്സിക്കോയിലുണ്ടായ ക്രൈസ്തവ വിരുദ്ധ നിയമങ്ങളുടെയും അതേത്തുടർന്നുണ്ടായ ക്രൈസ്തവ പീഡനങ്ങളുടെയും ചുവടുപിടിച്ചെഴുത്തപ്പെട്ടതാണ്. 1926ൽ പാസാക്കിയ കല്ലെസ് നിയമങ്ങൾ എന്നറിയപ്പെടുന്ന ഡിക്രി അനുസരിച്ച് കത്തോലിക്കാ വൈദികർക്ക് പൗരവകാശങ്ങളായ വോട്ടവകാശം, വസ്തുവകകൾ കൈവശം വയ്ക്കാനുള്ള അവകാശം, രാജ്യത്ത് ഏതെങ്കിലും ജോലി ചെയ്യാനുള്ള അവകാശം എന്നിവ നിഷേധിച്ചു. കൂടാതെ വൈദികവേഷം ധരിക്കാൻ പാടില്ല, ധരിച്ചാൽ ശിക്ഷയും പിഴയും, മെക്സികോയിൽതന്നെ ജനിച്ചവർക്കു മാത്രമേ വൈദികരാകാൻ പാടുള്ളൂ, വൈദിക ബ്രഹ്മചര്യം നിയമംമൂലം വിലക്കി, വൈദികർക്ക് ലൈസെൻസിംഗ് ഏർപ്പെടുത്തി.
കത്തോലിക്കാ വിദ്യാഭ്യാസം നിയമവിരുദ്ധമാക്കി, ഗവൺമെന്റ് നിയമങ്ങളെ ഏതെങ്കിലും തരത്തിൽ വിമർശിക്കുന്ന വൈദികരെ ജയിലിലടച്ചു, കത്തോലിക്കാ ആരാധനാലയങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇങ്ങനെ കത്തോലിക്കാ സഭയുടെ ഉന്മൂലനത്തിൽകൂടി മാത്രമേ രാജ്യത്ത് വികസനം സാധ്യമാകൂ എന്ന് അന്നത്തെ പ്രസിഡന്റ് എലിയാസ് കാല്ലെസ് ചിന്തിച്ചു. ഇതിനെ തുടർന്നുണ്ടായ മാറ്റങ്ങളിൽ വൈദികരുടെ എണ്ണം 4500ൽനിന്ന് ഏതാണ്ട് 300 ആയി കുറഞ്ഞു. പലരും കൊല്ലപ്പെട്ടു, ചിലർ വിവാഹിതരായി. എന്നാൽ കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കുറഞ്ഞില്ല എന്നുള്ളതാണ് ചരിത്രം. മെക്സിക്കോയിൽ അക്കാലത്ത് 97.77 ശതമാന ജനങ്ങളും കത്തോലിക്കാ വിശ്വാസികളായിരുന്നു.
നോവലിൽ ആകട്ടെ, എല്ലാ വൈദികരെയും ഉന്മൂലനം ചെയ്തു എന്ന് ഗവൺമെന്റ് വിചാരിക്കുമ്പോഴാണ് അദ്ഭുതകരമായി വേഷം മാറി ഒരു വൈദികൻ കഴുതപ്പുറത്ത് സഞ്ചരിച്ച് രഹസ്യമായി തന്റെ കടമകൾ നിർവഹിക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നത്. വൈദികന്റെ വേഷമില്ലാതെ, മുഷിഞ്ഞ വേഷധാരിയായി, പള്ളികളില്ലാതെ, പണമില്ലാതെ, സാധാരണ വൈദിക കർമങ്ങൾ ക്ക് ആവശ്യമുള്ളതൊന്നും ഇല്ലാതെ, ഈ വൈദികൻ വീടുകൾ കയറി ഇറങ്ങി ആവശ്യമുള്ളവർക്കെല്ലാം തന്റെ സാന്നിധ്യം കൊടുക്കുകയാണ്. അദ്ദേഹത്തെ കണ്ടെത്തി കൊലപ്പെടുത്താനായി ഗവൺമെന്റ് ഏജന്റുമാരായ "റെഡ് ഷർട്സ്’ അദ്ദേഹത്തിന്റെ പിറകെയുണ്ട്.
വൈദികനെ ഓരോ പ്രാവശ്യവും രക്ഷപ്പെടുത്തുന്നത് വിശ്വാസികൾതന്നെയാണ്. എന്നാൽ അദ്ദേഹം അതിനൊട്ടു ശ്രമിക്കുന്നുമില്ല. "വിസ്കി വൈദികൻ’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നതുതന്നെ. തന്റെ ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ തന്റെ കടമകൾ നിർവഹിക്കുന്ന ഒരവസരത്തിൽ അദ്ദേഹം പിടിക്കപ്പെടുകയും കൊലചെയ്യപ്പെടുകയുമാണ്. അവസാനത്തെ വൈദികനെയും ഇല്ലാതാക്കിയ സന്തോഷത്തിൽ ഗവൺമെന്റ് ആഘോഷം നടത്തുമ്പോഴാണ്, അദ്ഭുതകരമായി എവിടെനിന്നോ ഒരു വൈദികൻ വരുന്നതും വൈദികവൃത്തി തുടരുന്നതും. ഈ അദ്ഭുതത്തോടെ നോവൽ അവസാനിക്കുകയാണ്.
ഈ അദ്ഭുതമാകട്ടെ, പീഡിപ്പിക്കപ്പെടുന്ന സഭയോടും മനുഷ്യരോടും ഒപ്പം ഉത്ഥിതനായ മിശിഹാ യാത്ര ചെയുന്നു എന്നുള്ളതാണ്. മെക്സിക്കോയിലെ പീഡനകാലത്ത് കൊലചെയ്യപ്പെട്ട മിഗുവേൽ പ്രൊ എന്ന വൈദികന്റെ ഓർമയിലാണ് ഈ കഥാപാത്ര രചനയെങ്കിലും, ഉത്ഥിതനായ ക്രിസ്തുവിനെ ഓർമപ്പെടുത്തുന്നതാണ് ഈ അദ്ഭുതകരമായ വൈദികന്റെ കടന്നു വരവ് എന്ന് വിമർശകർ സമ്മതിക്കുന്നു. അപ്പോൾ ഞാൻ ചോദിച്ചു: കർത്താവേ, അങ്ങ് ആരാണ്? കർത്താവ് പറഞ്ഞു: നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാൻ.( അപ്പ. പ്രവർ. 26:15). ക്രൈസ്തവരുടെ ഏറ്റവും വലിയ പ്രതിരോധം ഉത്ഥിതനായ ക്രിസ്തു ആണെന്നുകൂടി ഓർക്കാനും ഓർമിപ്പിക്കാനുമുള്ള അവസരം കൂടിയാണിത്.
National
ന്യൂഡൽഹി: സ്വഭാവികനീതിക്കു വിരുദ്ധമായ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിനകത്തും പുറത്തും പ്രതിഷേധമുയർത്തി പ്രതിപക്ഷ എംപിമാർ.
‘എൻജിഒകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നത് അവസാനിപ്പിക്കുക’ എന്നെഴുതിയ ബാനർ പാർലമെന്റിന്റെ പ്രധാന കവാടത്തിനു പുറത്ത് പ്രദർശിപ്പിച്ചുകൊണ്ട് പ്രതിഷേധിച്ച എംപിമാർ കേന്ദ്രസർക്കാർ നടപടിക്കെതിരേ മുദ്രാവാക്യങ്ങൾ മുഴക്കുകയും ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ബിൽ പാർലമെന്റിന്റെ പരിഗണനയ്ക്ക് ഇന്നലെ എത്തുമെന്ന് അറിഞ്ഞതോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിരക്കിലായിരുന്ന കേരള എംപിമാരോട് ഉൾപ്പെടെ ബില്ലിന്റെ ഗൗരവം കണക്കിലെടുത്ത് ഡൽഹിയിലെത്താൻ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു.
രാവിലെ 11ന് പാർലമെന്റ് നടപടി ആരംഭിച്ചപ്പോൾത്തന്നെ പ്രതിപക്ഷ എംപിമാർ എഫ്സിആർഎ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കി. ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ എംപിമാർ എന്നാൽ നടുത്തളത്തിലേക്ക് ഇറങ്ങിയില്ല.
പ്രതിഷേധം ശക്തമായതോടെ കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജു ബില്ല് പരിഗണനയ്ക്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞദിവസം ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിനാലാണ് ഇന്നലെ വീണ്ടും പരിഗണനയ്ക്കെത്തിയത്.
രാജ്യസുരക്ഷയ്ക്കും ദേശതാത്പര്യം നിലനിർത്തുന്നതിനുമാണ് വിദേശ സംഭാവന നിയന്ത്രണ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഒരു സംഘടനയെയോ മതത്തെയോ ബില്ല് ലക്ഷ്യം വയ്ക്കുന്നില്ല. എന്നാൽ ഭേദഗതി സംബന്ധിച്ച തെറ്റായ പ്രചരണം കോണ്ഗ്രസും സിപിഎമ്മും കേരളത്തിൽ നടത്തുന്നതായും കേന്ദ്രമന്ത്രി ആരോപിച്ചു. തുടർന്ന് 12 വരെ സഭ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു.
കേരളത്തിൽനിന്ന് എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ .രാഘവൻ, ഫ്രാൻസിസ് ജോർജ്, ആന്റോ ആന്റണി, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അബ്ദുൾ സമദാനി, ജെബി മേത്തർ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
Kerala
കൊല്ലം: കൊല്ലത്ത് മുഖ്യമന്ത്രിയുടെ വാര്ത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങള്. കൈരളിയുടെ രണ്ട് ചോദ്യങ്ങള്ക്കും ദേശാഭിമാനിയുടെ ഒരു ചോദ്യത്തിനും മറുപടി മുഖ്യമന്ത്രി മടങ്ങിയതോടെ മറ്റ് മാധ്യമപ്രവർത്തകർ എതിർപ്പ് അറിയിച്ചു.
ഇനിയും ചോദ്യങ്ങളുണ്ടെന്നും മറുപടി വേണമെന്നും മാധ്യമപ്രവര്ത്തകര് പറയുമ്പോഴും ഇനി നാളെയെന്ന് പറഞ്ഞ് മുഖ്യമന്ത്രി നടന്ന് പുറത്തേക്ക് പോവുകയായിരുന്നു. ഇതിനെ മാധ്യമപ്രവര്ത്തകര് ഒന്നടങ്കം ചോദ്യം ചെയ്തു. ഇതോടെ പുറത്തേയ്ക്ക് പോയ മുഖ്യമന്ത്രി മടങ്ങിയെത്തി.
മടങ്ങിയെത്തിയെങ്കിലും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകാൻ മുഖ്യമന്ത്രി കൂട്ടാക്കിയില്ല. ചോദ്യങ്ങള് മനസിലുണ്ടായാൽ പോരെന്നും ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചോദ്യങ്ങള്ക്ക് താൻ ഉത്തരം നൽകിയെന്നും ചോദ്യം ചോദിച്ച മാധ്യമപ്രവര്ത്തകര് ഏതു സ്ഥാപനത്തിലേതാണെന്നോ ആരാണെന്നോ താൻ ചോദിച്ചിട്ടില്ലെന്നും സമയം കഴിഞ്ഞെന്നും അതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും പറഞ്ഞശേഷം മുഖ്യമന്ത്രി തിരികെ പോവുകയായിരുന്നു.
Kerala
കൊല്ലം: പ്രതിപക്ഷ നേതാവിന്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ സംവാദ വെല്ലുവിളി വളരെ നല്ല കാര്യമാണെന്നും ഏറ്റവും വലിയ സംവാദത്തിന്റെ സ്ഥലം നിയമസഭയാണെന്നും എന്നാൽ, അവിടെനിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നിയമസഭയിൽ ചോദിച്ചാൽ മറുപടി കിട്ടുമെന്ന് അറിയാം. എന്നാൽ എന്താണ് സഭയിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയതെന്നും അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ വികസനത്തിന് പ്രതിപക്ഷം എന്ത് പങ്കാണ് വഹിച്ചത്. കേന്ദ്രം കേരളത്തെ അവഗണിച്ചപ്പോള് ശബ്ദം ഉയര്ത്തിയോ? ഇക്കാര്യങ്ങള്ക്ക് എല്ലാം മറുപടി ഉണ്ടെങ്കിൽ സംവാദത്തിന് തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം കടക്കെണിയിൽ അല്ലെന്നും അതൊരു രാഷ്ട്രീയ പ്രചാരണം മാത്രമാണെന്നും ഉറച്ച സാമ്പത്തിക ഭദ്രത കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
National
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ അവിടെ കഴിയുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹകരിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന 'മൻ കി ബാത്തിന്റെ' 132-ാം പതിപ്പിലൂടെയാണ് അദ്ദേഹം തന്റെ നന്ദിയറിയിച്ചത്. ഒരുകോടിയിലധികം വരുന്ന പ്രവാസികൾക്ക് എല്ലാവിധ സൗകര്യങ്ങളും സംരക്ഷണവും നൽകുന്നതിൽ ഗൾഫ് ഭരണകൂടങ്ങൾ കാണിക്കുന്ന താത്പര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ആഗോളതലത്തിൽ ഇന്ധനക്ഷാമം രൂക്ഷമാകുന്ന ഈ ഘട്ടത്തിൽ ഇന്ത്യയുടെ ശക്തമായ നയതന്ത്രബന്ധങ്ങൾ പ്രതിസന്ധികളെ നേരിടാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യൻ വിഷയത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കെതിരെയും പ്രധാനമന്ത്രി കടുത്ത വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ താത്പര്യങ്ങൾക്കും പൗരന്മാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകേണ്ട ഈ സമയത്ത് സ്വാർത്ഥ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ വഴിയും മറ്റും വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും, ഇത്തരം കുപ്രചരണങ്ങളിൽ ജനങ്ങൾ വീഴരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സർക്കാരിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
National
ന്യൂഡൽഹി: ട്രാൻസ്ജെൻഡർ സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും എതിർപ്പുകൾക്കിടെ ട്രാൻസ്ജെൻഡർ പേഴ്സണ്സ് (അവകാശ സംരക്ഷണ) ബിൽ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി.
‘ട്രാൻസ്ജെൻഡർ’ എന്ന പദത്തിനു കൃത്യമായ നിർവചനം നൽകാനും വിവിധ ലൈംഗിക ആഭിമുഖ്യങ്ങളെയും സ്വയ അവബോധത്തിൽ സൃഷ്ടിച്ച ലൈംഗിക വ്യക്തിത്വങ്ങളെയും’ നിയമപരിധിയിൽനിന്ന് ഒഴിവാക്കുന്നതുമായ ഭേദഗതി ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളും അന്തസും ഇല്ലാതാക്കുകയാണെന്ന് പ്രതിഷേധമുയർന്നതിനിടെയാണ് ബിൽ ലോക്സഭ കടന്നത്.
ട്രാൻസ്ജെൻഡർ വ്യക്തികളെ ശരിയായതും കൃത്യവുമായ രീതിയിൽ തിരിച്ചറിയുന്നതിനും സംരക്ഷിക്കുന്നതിനും ട്രാൻസ്ജെൻഡർ എന്ന പദത്തിനു കീഴിൽ ആരൊക്കെ വരുമെന്നതിനും വ്യക്തമായ ഒരു നിർവചനം നൽകേണ്ടത് അത്യാവശ്യമാണെന്നാണ് കേന്ദ്രത്തിന്റെ വാദം.
എന്നാൽ സമത്വവും വിവേചനമില്ലായ്മയും അന്തസും ഉയർത്തിക്കാട്ടി ട്രാൻസ്ജെൻഡർ വ്യക്തികളെ അംഗീകരിക്കുകയും അവർക്ക് സ്വയം തങ്ങളുടെ ലൈംഗിക വ്യക്തിത്വം തെരഞ്ഞെടുക്കാനുമുള്ള അവകാശം നൽകുകയും ചെയ്ത നിർണായക സുപ്രീംകോടതി വിധി നിരാകരിക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ട്രാൻസ്ജെൻഡർ വ്യക്തികളുമായി കൂടിയാലോചനകൾ നടത്താതെ കൊണ്ടുവന്ന ബിൽ ബഹുമാനമില്ലാത്ത മനോഭാവം പ്രകടിപ്പിക്കുന്നതാണെന്നാണ് കോണ്ഗ്രസ് എംപി ജ്യോതിമണി സഭയിൽ പറഞ്ഞത്.
അതിനിടെ രാജ്യത്തുടനീളമുള്ള ട്രാൻസ്ജെൻഡർ സാമൂഹ്യപ്രവർത്തകർ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിക്കുകയും രാഹുൽ അവർക്ക് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ട്രാൻസ്ജെൻഡർ വ്യക്തികളുമായി കൂടിയാലോചന നടത്താതെ കൊണ്ടുവന്ന ബിൽ ട്രാൻസ്ജെൻഡർ വ്യക്തികളുടെ വ്യക്തിത്വത്തിനെതിരേയും ഭരണഘടനാ അവകാശങ്ങൾക്കെതിരേയുമുള്ള ആക്രമണമാണെന്ന് രാഹുൽ പ്രതികരിച്ചു.
District News
പിറവം: കേരളത്തിൽ തുടർ ഭരണത്തിന്റെ കേളികൊട്ട് ഉണർന്നെന്നും രാഷ്ട്രീയ വനവാസത്തിന് പ്രതിപക്ഷ നേതാവ് ഇപ്പോഴെ തയാറെടുത്തോളണമെന്നം സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കെ. പ്രകാശ് ബാബു. പിറവത്ത് എൽഡിഎഫ് സ്ഥാനാർഥി സാബു കെ. ജേക്കബിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ എംഎൽഎ എം.ജെ. ജേക്കബ് അധ്യക്ഷനായി.
എൽഡിഎഫ് നേതാക്കളായ പി.ആർ. മുരളീധരൻ, പി.ബി. രതീഷ്, കെ. എൻ. സുഗതൻ, ടോമി കെ. തോമസ്,.കെ.പി. സലിം, കെ. ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: എൽപിജി വിലവർധനയിലും ലഭ്യതക്കുറവിലും പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് സ്തംഭനം തുടരുന്നു.
ഇന്നലെ രാവിലെ 11ന് ലോക്സഭയിൽ നടപടികൾ ആരംഭിപ്പോൾ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി കേന്ദ്രസർക്കാരിനെതിരേ മുദ്യാവാക്യം മുഴക്കിയതോടെ ഉച്ചവരെ സഭാ നടപടികൾ സ്പീക്കർ നിർത്തിവച്ചു. പിന്നീട് രണ്ടു തവണ ചേർന്നപ്പോഴും പ്രതിപക്ഷം വിട്ടുവീഴ്ചയ്ക്കു തയാറാകാതിരുന്നതോടെ തിങ്കളാഴ്ച ചേരുന്നതിനായി ലോക്സഭ പിരിച്ചുവിട്ടു.
എന്നാൽ പ്രതിപക്ഷ ബഹളത്തിനിടയിലും ഉപധനാഭ്യർഥന ചർച്ചയ്ക്കു ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ മറുപടി നൽകി. അടുത്ത സാന്പത്തികവർഷത്തക്കുള്ള പുതുക്കിയ എസ്റ്റിമേറ്റുകൾക്കുള്ളിൽ ധനക്കമ്മി നിലനിർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നിർമല വ്യക്തമാക്കി.
ആഗോള സാന്പത്തിക പ്രതിസന്ധികളെ ഫലപ്രദമായി നേരിടുന്നതിന് സാന്പത്തികസ്ഥിരതാ ഫണ്ടുകൾക്കായി 57381.84 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചതായി നിർമല പറഞ്ഞു. എൽപിജി ക്ഷാമം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടാൻ തയാറാണെന്നും അവർ കൂട്ടിച്ചേർത്തു.
എൽപിജി ക്ഷാമം ഉയർത്തിക്കാട്ടിയുള്ള പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇപ്പോഴത്തെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യം പറയുന്പോൾ അതു കേൾക്കാതെയുള്ള പ്രതിപക്ഷബഹളം വിരോധാഭാസമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഇതോടൊപ്പം കർഷകർക്ക് 19230 കോടി രൂപയുടെ വളം സബ്സിഡി അധികമായി അനുവദിച്ചിട്ടുണ്ടെന്നും നിർമല മറുപടിപ്രസംഗത്തിൽ അറിയിച്ചു. പ്രധാൻമന്ത്രി ഗരീബ് കല്യാണ് അന്ന യോജനയ്ക്കു കീഴിൽ സബ്സിഡിയിനത്തിൽ 23,641 കോടിയുടെയും അധികവിനിയോഗത്തിനും പാർലമെന്റിന്റെ അനുമതി തേടിയതായി മന്ത്രി പറഞ്ഞു.
പ്രതിരോധമന്ത്രാലയത്തിനായി 41,822 കോടി രൂപ കൂടുതൽ അനുവദിച്ചതായി നിർമല അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ മാർച്ച് 31 വരെയുള്ള ചെലവിലേക്കായി 30,000 കോടി രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിക്കു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന വിബി ജിറാംജി നിയമം ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. നടപ്പ് സാന്പത്തികവർഷത്തെ ബാക്കിയുള്ള കാലയളവിലേക്കായി 2.81 ലക്ഷം കോടിയുടെ അധികച്ചെലവിനുള്ള ധനാഭ്യർഥന ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി.
National
ന്യൂഡൽഹി: എംപിമാരെ സസ്പെൻഡ് ചെയ്ത തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം.
കോണ്ഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്വാദി പാർട്ടി എംപി ധർമേന്ദ്ര യാദവ്, എൻസിപിയുടെ സുപ്രിയ സുലെ, ഡിഎംകെയുടെ കനിമൊഴി, തൃണമൂൽ കോണ്ഗ്രസിന്റെ ശതാബ്ദി റോയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പാർലമെന്ററികാര്യ മന്ത്രി കിരണ് റിജിജുവിനെ സന്ദർശിച്ച് സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇതിനുപിന്നാലെ ഇന്നലെ നടന്ന കാര്യനിർവഹണ സമിതിയിൽ കോണ്ഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷും സസ്പെൻഷൻ പിൻവലിക്കുന്ന കാര്യം ഉന്നയിച്ചു. കൂടിയാലോചനകൾക്കുശേഷം വിഷയത്തിൽ തീരുമാനം അറിയിക്കാമെന്നാണു കേന്ദ്രസർക്കാർ പ്രതികരിച്ചത്.
National
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ സ്പീക്കർ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന്മേലുള്ള ചർച്ച പാർലമെന്റിൽ വൻ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. എംപിമാരുടെ കൂട്ട സസ്പെൻഷൻ, സംസാരിക്കുമ്പോൾ മൈക്ക് ഓഫാക്കൽ തുടങ്ങിയ പരാതികളാണ് പ്രതിപക്ഷം പ്രധാനമായും ഉയർത്തിയത്.
പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്തുന്നതിനെതിരെയാണ് ഈ പ്രമേയമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വർഷമായി ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കാത്ത കേന്ദ്ര സർക്കാർ നടപടിയെയും അദ്ദേഹം വിമർശിച്ചു. യുപിഎ ഭരണകാലത്ത് പ്രതിപക്ഷത്തെ ആരെയും ഇത്തരത്തിൽ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
സ്പീക്കർ ഓം ബിർളയുടെ കാലത്താണ് ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട സസ്പെൻഷൻ നടന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര കുറ്റപ്പെടുത്തി. 2004 മുതൽ സസ്പെൻഡ് ചെയ്യപ്പെട്ട 245 എംപിമാരിൽ പകുതിയോളം പേരും (120 പേർ) ബിർളയുടെ കാലത്താണ് പുറത്തായതെന്ന് അവർ ചൂണ്ടിക്കാട്ടി. തന്നെ പ്രതിരോധിക്കാൻ പോലും അവസരം നൽകാതെ പുറത്താക്കിയ സ്പീക്കർക്കെതിരെയുള്ള ചർച്ചയിൽ പങ്കുചേരാൻ സാധിച്ചത് തനിക്ക് വീണുകിട്ടിയ 'കാവ്യനീതി'യാണെന്നും അവർ പറഞ്ഞു.
മുൻ കരസേനാ മേധാവി എം.എം. നരവാനെയുടെ പുസ്തകത്തെക്കുറിച്ച് സംസാരിക്കാൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അനുവദിച്ചില്ലെന്ന കാര്യവും ചർച്ചയിൽ ഉയർന്നു വന്നു. സ്പീക്കർക്കെതിരെയുള്ള പ്രമേയം സഭയുടെ ചരിത്രത്തിൽ തന്നെ അത്യപൂർവ്വമായ നീക്കമാണ്.